ശാസ്ത്രീയ നൃത്തശിൽപ്പശാല തുടങ്ങി



 കണ്ണൂർ ഭരതകല ആർട്ട് അക്കാദമിയുടെ ത്രിദിന ശാസ്ത്രീയ നൃത്ത ശിൽപ്പശാല  ‘ഭരതം - 22' കണ്ണൂർ സയൻസ് പാർക്കിൽ തുടങ്ങി. 24 മണിക്കൂർ അഖണ്ഡ നൃത്ത യജ്ഞം നടത്തി ലോക റെക്കോർഡ് ബുക്കിൽ ഇടം നേടിയ ഭരതകല ആർട്ട് അക്കാദമി ആദ്യമായാണ് കണ്ണൂരിൽ ശിൽപ്പശാല നടത്തുന്നത്.   മോഹിനിയാട്ടം, ഒഡീസി, കഥകളി, നാട്യയോഗ  വിഷയങ്ങളെ അധികരിച്ചാണ് ശിൽപ്പശാലയിലെ ക്ലാസുകൾ. നൃത്താധ്യാപികയായ ബിന്ദു ലക്ഷ്മി നേതൃത്വം നൽകുന്ന ഭരതകല ആർട്ട് അക്കാദമി കേരളത്തി  നകത്തും പുറത്തും  പരിശീലന കളരികൾ നടത്തുന്നുണ്ട്. ഗ്രാൻഡ്മാസ്റ്റർ ജി എസ് പ്രദീപിന്റെ ഭാര്യയാണ് ബിന്ദു ലക്ഷ്മി.    ശിൽപ്പശാല സിപിഐ എം  ജില്ലാ സെക്രട്ടറി   എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ അസിസ്റ്റന്റ് സെക്രട്ടറി എൻ സുകന്യ ദീപം കൊളുത്തി. ശിൽപ്പശാല തിങ്കളാഴ്ച സമാപിക്കും. Read on deshabhimani.com

Related News