പ്രചരണ ജാഥ സംഘടിപ്പിച്ചു



 ശാസ്താംകോട്ട കേന്ദ്രസർക്കാരിന്റെ  തൊഴിലാളി കർഷകവിരുദ്ധ നയങ്ങൾക്കെതിരെ സിഐടിയു, എഐകെഎസ്, കെഎസ്‌കെടിയു എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പടിഞ്ഞാറെകല്ലടയിൽ നടന്ന കാൽനട പ്രചാരണ ജാഥ  സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി ആർ ശങ്കരപ്പിള്ള ജാഥാ ക്യാപ്റ്റൻ ഷിബു ഗോപാലിന് പതാക കൈമാറി ഉദ്ഘാടനംചെയ്തു.  മലയാറ്റൂർ മുക്കിൽനിന്ന് ആരംഭിച്ച ജാഥ കടപുഴയിൽ സമാപിച്ചു. ജാഥയുടെ സമാപനയോഗം സിഐടിയു ഏരിയ സെക്രട്ടറി എൻ യശ്പാൽ ഉദ്ഘാടനംചെയ്തു. ജാഥാ ക്യാപ്റ്റൻ ഷിബു ഗോപാൽ വൈസ് ക്യാപ്റ്റൻമാരായ രാജേന്ദ്രൻ പിള്ള, കെ കൃഷ്ണൻകുട്ടി, ജെ ശുഭ, വിജയൻ, കലാനാഥൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ വർക്കേഴ്സ് യൂണിയൻ മേഖല സെക്രട്ടറി കെ എസ് ഷിബുലാൽ  നന്ദി പറഞ്ഞു. ശൂരനാട് ‘ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക’ മുദ്രവാക്യമുയർത്തി സിഐടിയു, കർഷകസംഘം, കർഷകത്തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ ശൂരനാട്‌ തെക്ക്‌ പഞ്ചായത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു. സിഐടിയു ജില്ലാ വൈസ് -പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. കിടങ്ങയം ഭരതൻ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ കെ കെ ഡാനിയേലിന് എം ശിവശങ്കരപ്പിള്ള പതാക കൈമാറി. ഏപ്രിൽ അഞ്ചിന് നടക്കുന്ന പാർലമെന്റ് മാർച്ചിന്റെ ഭാഗമായാണ്‌ ജാഥ സംഘടിപ്പിച്ചത്‌. മാർച്ചിൽ പങ്കെടുക്കുന്നവർക്ക്‌ യാത്രയയപ്പും നൽകി. സി ആർ അശോകൻ സ്വാഗതം പറഞ്ഞു. ബി ശശി, എം ലത്തീഫ്, കെ ചന്ദ്രബാബു എന്നിവർ സംസാരിച്ചു. ശൂരനാട് തെക്ക് പതാരത്തുനിന്ന് ആരംഭിച്ച ജാഥ കുമരംചിറയിൽ സമാപിച്ചു. കരുനാഗപ്പള്ളി  കർഷകസംഘം, സിഐടിയു, കെഎസ്‌കെടിയു സംഘടനകളുടെ നേതൃത്വത്തിൽ ഏപ്രിൽ അഞ്ചിന് നടക്കുന്ന പാർലമെന്റ് മാർച്ചിന്റെ മുന്നോടിയായി തൊടിയൂർ പഞ്ചായത്ത്‌ കാൽനടപ്രചാരണ ജാഥ സിഐടിയു ഏരിയ സെക്രട്ടറി എ അനിരുദ്ധൻ ഉദ്ഘാടനംചെയ്തു. ആർ സോമരാജൻപിള്ള അധ്യക്ഷനായി. ടി രാജീവ്‌ സ്വാഗതം പറഞ്ഞു. തൊടിയൂർ ആശാൻമുക്കിൽനിന്ന് ആരംഭിച്ച ജാഥ കല്ലേലിഭാഗം ജനതാവായനശാല ജങ്‌ഷനിൽ സമാപിച്ചു. സമാപനയോഗം സിപിഐ എം ലോക്കൽ സെക്രട്ടറി ആർ ശ്രീജിത്ത്‌ ഉദ്ഘാടനംചെയ്തു. വി രാജൻപിള്ള, ടി രഘുനാഥ്, ദത്ത്, കെ ഓമനക്കുട്ടൻ, എസ് രാധാകൃഷ്ണപിള്ള, വിക്രമൻപിള്ള എന്നിവർ സംസാരിച്ചു. കുലശേഖരപുരം പഞ്ചായത്തിൽ നടന്ന ജാഥ സിപിഐ എം ഏരിയ സെക്രട്ടറി പി കെ ജയപ്രകാശ് ഉദ്ഘാടനംചെയ്തു. പി ഉണ്ണി അധ്യക്ഷനായി. ജെ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ഡി രാജൻ, ബി കൃഷ്ണകുമാർ, മുരളി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News