ലക്ഷ്യത്തിനരികെ ലോക്ക്‌ ഡൗൺ



ആലപ്പുഴ പൊലീസ്‌ നടപടി കർശനമാക്കിയതോടെ ലോക്ക്‌ഡൗണിന്റെ നാലാംദിനത്തിൽ നിരത്തുകളിൽ വാഹനങ്ങൾ കുറഞ്ഞു. മൂന്നുദിവസത്തിനിടെ ആയിരലധികം കേസ്‌ രജിസ്‌റ്റർ ചെയ്‌ത ജില്ലയിൽ നാലാം ദിവസം കേസുകളും കുറഞ്ഞു.   നാലുദിവസത്തിനിടെ ലോക്ക്‌ഡൗൺ ലംഘനങ്ങളുടെ പേരിൽ 1266 കേസാണ്‌ രജിസ്‌റ്റർ ചെയ്തത്‌. 382 വാഹനങ്ങൾ പിടിച്ചെടുക്കുകയും 1295 പേരെ അറസ്റ്റ്ചെയ്യുകയും ചെയ്‌തു. 117 വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനും 81  പേരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനും നടപടി തുടങ്ങി.   നിയന്ത്രണം ലംഘിച്ച്‌ നിരത്തിലിറങ്ങിയതിന്‌ വെള്ളിയാഴ്‌ച 79 കേസാണ്‌ രജിസ്‌റ്റർ ചെയ്‌തത്‌. ചൊവ്വാഴ്‌ച 301 പേർക്കെതിരെയും ബുധനാഴ്‌ച 314 പേർക്കെതിരെയും വ്യാഴാഴ്‌ച ഇരുന്നൂറിലധികം പേർക്കെതിരെയും ​  കേസെടുത്തിരുന്നു.  വെള്ളിയാഴ്‌ച 49 വാഹനങ്ങൾ പിടിച്ചെടുത്ത്‌ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനും ലൈസൻസ് ആറ്​ മാസത്തേക്ക്‌ സസ്‌പെൻഡ്‌ ചെയ്യാനുമുള്ള നടപടി തുടങ്ങി. റോഡരികിൽ ആവശ്യമില്ലാതെ നിന്ന 18 യുവാക്കൾക്കെതിരെയും  വ്യാജ സത്യവാങ്മൂലം ഉപയോഗിച്ച് യാത്രചെയ്‌തതിന്​ അഞ്ചുപേർക്ക് എതിരെയും സത്യവാങ്മൂലം ഇല്ലാതെ യാത്ര ചെയ്‌തിന്‌  12 പേർക്ക് എതിരെയും ഉൾപ്പടെ 72 കേസുകളിലായി 73 പേരെ അറസ്‌റ്റുചെയ്‌തു. Read on deshabhimani.com

Related News