സഹജീവികൾക്കായി അവർ അടുക്കളയിൽ



 നീലേശ്വരം ശ്രീവത്സം ഓഡിറ്റോറിയത്തിലെ അടുക്കളയിലിപ്പോൾ വ്യത്യസ്ത കാഴ്ച. പതിവ് ദേഹണ്ഡക്കാരനോ വിളമ്പുകാരനോ അല്ല ഇന്നവിടെയുള്ളത്.നഗരസഭ കൗൺസിലർമാർ പച്ചക്കറി മുറിക്കുന്നു. കുടുംബശ്രീ പ്രവർത്തകർ അടുപ്പിനരികിൽ വിയർക്കുന്നു. നഗരസഭ ചെയർമാൻ നിർദ്ദേശങ്ങൾ നൽകുന്നു. ഇങ്ങിനെയൊക്കെയാണ് ഇവിടുത്തെ കാഴ്ചകൾ.നഗരസഭയിൽ സാമൂഹ്യ അടുക്കള ഒരുക്കുന്നതിന്റെ ഭാഗമായി ഭക്ഷണം ഒരുക്കുകയാണിവർ.കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒറ്റപ്പെട്ട് താമസിക്കുന്നവർക്ക് ഭക്ഷണം എത്തിക്കുവാനുള്ള തത്രപ്പാടാണ്.  മൂന്നു തരം കറികളോട് കൂടിയാണ് വാഴയിലയിൽ പൊതിഞ്ഞ ഭക്ഷണം വീടുകളിൽ എത്തിക്കുന്നത്. ഏകദേശം ഇരുന്നൂറു പേർക്കുള്ള പൊതികളാണ് ആദ്യ ദിവസം വിതരണം നടത്തിയത്. ഹോട്ടലുകൾ അടച്ചിട്ടതിനാൽ വഴിയോരങ്ങളിൽ താമസിക്കുന്നവർക്കും ഭക്ഷണം ലഭിക്കാത്ത അതിഥി തൊഴിലാളികൾക്കുമുള്ള ഭക്ഷണമെത്തിക്കാനുള്ള പരിശ്രമമാണിവിടെ. വൈസ് ചെയർപേഴ്സൺ വി ഗൗരി, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടി കുഞ്ഞിക്കണ്ണൻ, കൗൺസിലർമാരായ കെ വി ഗീത, എം വി വനജ, കെ വി രാധ, കെ വി ശശികുമാർ, സി മാധവി, സിഡിഎസ് ചെയർപേഴ്സൺ കെ ഗീത എന്നിവർക്കാണ് ആദ്യ ദിനം അടുകളയുടെ മേൽനോട്ടം.നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പി രാധയ്ക്കാണ് അടുക്കള നടത്തിപ്പ് ചുമതല.ജെഎച്ച്ഐമാരായ പി പി സ്മിത, ടി വി രാജൻ എന്നിവർക്ക് ഓഫീസ് ചുമതല. വിവരങ്ങൾ ശേഖരിച്ച് ഭക്ഷണം എത്തിക്കുന്നതിനുള്ള ഏകോപനം കൗൺസിലർമാരായ കെ വി സുധാകരനും കെ പ്രകാശനുമാണ് നിർവഹിക്കുന്നത്. നഗരസഭ ാചെയർമാൻ  കെ പി ജയരാജൻ,  പി പി മുഹമ്മദ് റാഫി,  എറുവാട്ട്മോഹനൻ എന്നിവർ നിർദ്ദേശങ്ങൾ നൽകുന്നു. Read on deshabhimani.com

Related News