നിയമലംഘനം മലയോരത്ത് നാല് കേസുകൾ



 വെള്ളരിക്കുണ്ട് ലോക് ഡൗൺ  ലംഘിച്ച  സംഭവങ്ങളിൽ വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിൽ നാല് കേസുകൾ രജിസ്റ്റർ ചെയ്തു.  പുങ്ങംചാലിലെ  സ്റ്റോറിൽ  കൂട്ടംകൂടി നിന്നവരോട്‌  അകലം പാലിക്കാൻ ആവശ്യപ്പെട്ട പൊലീസുകാരനെ കയ്യേറ്റം ചെയ്യാൻശ്രമിച്ച പുങ്ങംചാലിലെ പേരപ്ലാക്കൽ ജസ്റ്റിൻ ജോസഫി (27) നെതിരെ വെള്ളരിക്കുണ്ട് സി ഐ ഒ എൻ സിബി കേസെടുത്തു.  കനകപ്പള്ളി കള്ളുഷാപ്പിന് സമീപത്ത്, മൂന്ന്പേരുമായി ഇരുചക്രവാഹനത്തിൽ  പോകുന്നതിനിടയിൽ പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ കനകപ്പള്ളിയിലെ സി ആർ രാഹുൽ (22), എം എസ് അനന്തു(20), വി വി ഷിനാസ് (20) എന്നിവർക്കെതിരെയും കേസ്‌ എടുത്തു.   അനമഞ്ഞൾ - പാത്തിക്കര റോഡിൽ ബൈക്കിൽ കറങ്ങിനടന്ന ചുള്ളിയിലെ ജിതിൻ ജോർജ് (27) നെതിരെയും, സമയം കഴിഞ്ഞിട്ടും കട തുറന്ന് വ്യാപാരം നടത്തിയ ആനമഞ്ഞളിലെ ടിജോ ജോസഫ് (24) നെതിരെയും വെള്ളരിക്കുണ്ട് സബ് ഇൻസ്പെക്ടർ ശ്രീദാസൻ കേസെടുത്തു. Read on deshabhimani.com

Related News