നിശ്ചലദൃശ്യം ഒഴിവാക്കി; 
ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

മലപ്പുറത്ത് നടന്ന പ്രതിഷേധം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ ശ്യാംപ്രസാദ് ഉദ്ഘാടനംചെയ്യുന്നു


മലപ്പുറം റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചലദൃശ്യം ഒഴിവാക്കിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രതിഷേധ ഫ്ലോട്ട് സ്ഥാപിച്ചു. സങ്കുചിത രാഷ്ട്രീയ താൽപ്പര്യങ്ങളുടെ ഭാഗമായിട്ടാണ് ശ്രീനാരായണ ഗുരുവിന്റെ  പ്രതിമ മുന്നിൽവച്ചുള്ള  കേരളത്തിന്റെ നിശ്‌ചല ദൃശ്യത്തിന്‌ കേന്ദ്രം അനുമതി നിഷേധിച്ചത്. കേന്ദ്ര സർക്കാരിന്റെ ഇടപെടലിനെത്തുടർന്ന് കേരളം റിപ്പബ്ലിക്‌ദിന പരേഡിൽനിന്ന്‌ പുറത്താകുകയും ചെയ്തിരുന്നു. മലപ്പുറത്ത് നടന്ന പ്രതിഷേധം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ ശ്യാംപ്രസാദ് ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റിയംഗം സി എം സിബ് ല അധ്യക്ഷയായി. മലപ്പുറം ബ്ലോക്ക് സെക്രട്ടറി പി സൈഫുദ്ദീൻ സ്വാഗതവും സി കെ വിബീഷ് നന്ദിയും പറഞ്ഞു. ഗുരുവിനെ അപമാനിക്കുന്നതിന് തുല്യമായിരുന്നു കേന്ദ്ര സർക്കാർ നടപടി. രാജ്യത്ത്‌ നിലവിലുള്ളത്‌ മതനിരപേക്ഷ ജനാധിപത്യ ഭരണഘടനയാണ്‌. നൂറ്റാണ്ടുകൾക്കുമുമ്പ്‌ ചോദ്യങ്ങൾ നേരിട്ട ഫ്യൂഡൽ പാരമ്പര്യം പിന്തുടരുന്നതിനാലാണ് ഗുരുപ്രതിമ അടങ്ങിയ നിശ്ചലദൃശ്യത്തിന് അനുമതി നിഷേധിച്ചത്. ലോകം കണ്ട മഹാനായ സാമൂഹ്യ പരിഷ്കർത്താവിനെ, തത്വചിന്തകനെ അവഹേളിച്ച മോഡി സർക്കാർ പുരോഗമന സമൂഹത്തിന് അപമാനമാണെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.- Read on deshabhimani.com

Related News