ലോട്ടറിത്തൊഴിലാളികളുടെ സെക്രട്ടറിയറ്റ് മാർച്ച്

ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടറിയറ്റ് മാർച്ച് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം
എം വി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു


തിരുവനന്തപുരം  വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ  സെക്രട്ടറിയേറ്റ് മാർച്ച് നടത്തി.  സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു.  യൂണിയൻ ജില്ലാ പ്രസിഡന്റ് പി രാജേന്ദ്രകുമാർ അധ്യക്ഷനായി. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്  പി ആർ ജയപ്രകാശ്, സംസ്ഥാന ജനറൽ സെക്രട്ടറി  ടി ബി സുബൈർ, പി ജെ മനോജ് എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി എ അജ്മൽ ഖാൻ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം സി ശ്രീരാജ് നന്ദിയും പറഞ്ഞു.  വെട്ടിക്കുറച്ച കമീഷൻ  പുനഃസ്ഥാപിക്കുക,ലോട്ടറി ഓഫീസിലും ക്ഷേമനിധി ഓഫീസിലും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്.   Read on deshabhimani.com

Related News