ശുചീകരണത്തില്‍ ജനകീയ പങ്കാളിത്തം അനിവാര്യം: മന്ത്രി കെ എന്‍ ബാലഗോപാല്‍

‘മലംഭൂതം ' ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം എസ്എൻ വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ 
മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കുന്നു


കൊല്ലം  സംസ്ഥാനത്തു നടക്കുന്ന ശുചീകരണ  പ്രവർത്തനങ്ങളിൽ  ജനകീയ പങ്കാളിത്തം അനിവാര്യമാണെന്ന്  മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ദ്രവമാലിന്യ പരിപാലനത്തിന്റെയും ജലസ്രോതസ്സുകൾ മാലിന്യമുക്തമാക്കി സംരക്ഷിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള ‘മലംഭൂതം ' ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം എസ്എൻ വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ശാസ്ത്രീയമായ ശുചീകരണത്തിന്റെ വിശദാംശം ജനങ്ങളിലേക്ക് എത്തിക്കണം. പ്രായോഗികമായി മാലിന്യസംസ്‌കരണം നടത്തുന്നതിന് ബോധവൽക്കരണം വേണം. ശാസ്ത്രീയപഠനങ്ങളുടെ അടിസ്ഥാനത്തിൽ ജനങ്ങളിലെ ആശങ്കകൾ അകറ്റുന്നതിനായി കൂടുതൽ  ക്യാമ്പയിനുകൾ സംഘടിപ്പിക്കുമെന്നും  മന്ത്രി പറഞ്ഞു.   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയൽ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സി ഉണ്ണിക്കൃഷ്ണൻ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി കെ സയൂജ, നവകേരളം കർമ പദ്ധതി ജില്ലാ കോ –-ഓർഡിനേറ്റർ എസ് ഐസക്, ശുചിത്വമിഷൻ ജില്ലാ കോ–- ഓർഡിനേറ്റർ ഇൻ ചാർജ് ബി ശ്രീബാഷ്, പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി നേതാക്കൾ, അധ്യാപകർ,  വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News