നാളെമുതൽ നമ്മ പൊളിക്കും

ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പ്രചാരണാർഥം ചായ്യോം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ നീലേശ്വരം ബസ് സ്റ്റാൻഡ്‌ പരിസരത്ത് നടത്തിയ 
ഫ്ലാഷ്‌മോബ്‌. കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ, ചായ്യോം എന്നിവിടങ്ങളിലും പരിപാടി അവതരിപ്പിച്ചു.


നീലേശ്വരം തിങ്കൾമുതൽ ഡിസംബർ രണ്ടുവരെ ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ ഒരുക്കമെല്ലാം പൂർത്തിയായതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിങ്കളും ചൊവ്വയും  സ്റ്റേജിതര മത്സരങ്ങളാണ്‌. 30 മുതൽ ഡിസം. രണ്ടുവരെ സ്‌റ്റേജിനങ്ങളും നടക്കും. ചൊവ്വ വൈകിട്ട് നാലിന് മന്ത്രി വി ശിവൻകുട്ടി  മേള ഉദ്ഘാടനം ചെയ്യും. പന്ത്രണ്ട്‌ വേദികളിൽ 309  ഇനങ്ങളിലായി അയ്യായിരത്തോളം കുട്ടികൾ മേളയിൽ മാറ്റുരയ്ക്കും.  സമാപന സമ്മേളനം ഡിസം. രണ്ടിന്‌ വൈകിട്ട്‌ നാലിന്‌ മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി വർക്കിങ്‌ ചെയർമാൻ പി ബേബി, പഞ്ചായത്ത് പ്രസിഡന്റ്‌ ടി കെ രവി, ജനറൽ കൺവീനർ ഡിഡിഇ സി കെ വാസു,  കെ ഭൂപേഷ്,  എ സജയൻ,  ടി വിഷ്ണു നമ്പൂതിരി, എൻ അജയകുമാർ, പ്രിൻസിപ്പൽ പി രവീന്ദ്രൻ, പിടിഎ പ്രസിഡന്റ്‌ കെ വി ഭരതൻ എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News