കർഷക സമരത്തിന്‌ ഒരു വർഷം ഐക്യദാർഢ്യ ധർണ സംഘടിപ്പിച്ചു

ഒരു വർഷം പൂർത്തിയാകുന്ന കർഷക സമരത്തിന് ഐക്യദാർഢ്യവുമായി സംയുക്ത കർഷക സമിതി മലപ്പുറത്ത് സംഘടിപ്പിച്ച കർഷക ബഹുജന റാലി


  തിരുവനന്തപുരം കർഷകസമരം ഒരു വർഷം പിന്നിട്ട വെള്ളിയാഴ്‌ച കർഷകർ രാജ്‌ഭവനു മുന്നിലും മണ്ഡലം, ഏരിയ കേന്ദ്രങ്ങളിലും ഐക്യദാർഢ്യ ധർണ  നടത്തി. വിജയം ഉറപ്പിക്കാനെന്ന മുദ്രവാക്യം ഉയർത്തി നടന്ന സമരത്തിൽ നിരവധി പേർ പങ്കെടുത്തു. കർഷക സമരത്തിൽ ജീവൻ നഷ്‌ടപ്പെട്ടവരെ ചടങ്ങിൽ അനുസ്‌മരിച്ചു.  കർഷകവിരുദ്ധ ബില്ലുകൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചെങ്കിലും കുറഞ്ഞ താങ്ങുവില നിയമമാക്കുക, വൈദ്യുതിനിയമ ഭേദഗതി ബിൽ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിച്ചിട്ടില്ല. ഈ ആവശ്യങ്ങൾകൂടി ഉയർത്തിയാണ്‌ ധർണ സംഘടിപ്പിച്ചത്‌.  രാജ്‌ഭവൻ മാർച്ച്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. സി ദിവാകരൻ അധ്യക്ഷനായി.      മലപ്പുറത്ത് നടന്ന റാലി ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ്‌ പ്രൊഫ. എ പി അബ്ദുൽ വഹാബ് ഉദ്ഘാടനംചെയ്തു. കിസാൻ സഭാ നേതാവ് കെ പി അബൂബക്കർ അധ്യക്ഷനായി. കർഷക തൊഴിലാളി യൂണിയൻ ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ മജ്നു, കിസാൻ ജനതാദൾ നേതാവ് സി ഹംസ, കർഷക സംഘം ഏരിയാ സെക്രട്ടറി എം ടി ഷാജഹാൻ, പ്രസിഡന്റ്‌ കെ സുന്ദരരാജൻ എന്നിവർ സംസാരിച്ചു.  വണ്ടൂർ  വണ്ടൂരിൽ ഐകൃദാർഢ്യ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. കിസാൻസഭ സംസ്ഥാന സെക്രട്ടറി തുളസിദാസ് പി മേനോൻ ഉദ്ഘാടനംചെയ്തു.കർഷക സംഘം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ വി എം ഷൗക്കത്ത്,   ജില്ലാ വൈസ് പ്രസിഡന്റ്‌  ജെ ക്ലീറ്റസ്, കർഷക യൂണിയൻ എം ജില്ലാ പ്രസിഡന്റ്‌ ജോസ് ഉള്ളാട്ടിൽ, എൻസിപി ദേശീയ സമിതി അംഗം കെ എ ജബ്ബാർ, അഡ്വ. അനിൽ നിരവിൽ, എബ്രഹാം വർഗീസ്, കെ പി സത്യനാഥൻ, ഉമ്മർകുട്ടി തോപ്പിൽ എന്നിവർ സംസാരിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഏറ്റുചൊല്ലിയാണ് ഐക്യദാർഢ്യ റാലി സമാപിച്ചത്. തിരൂർ  തിരൂർ ഏരിയാ കമ്മിറ്റി റാലി നടത്തി.  കർഷകസംഘം  ജില്ലാ പ്രസിഡന്റ്‌ പി ജ്യോതിഭാസ് ഉദ്ഘാടനംചെയ്തു.  കെ നാരായണൻ അധ്യക്ഷനായി. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. യു  -സൈനുദ്ദീൻ, കെ വി പ്രസാദ്,  കെ വി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. വേങ്ങര  വേങ്ങര ബസ്‌സ്‌റ്റാൻഡ്‌  പരിസരത്ത്  കിസാൻ ജനതാ നേതാവ് മൻസൂർ കൊളപ്പുറം ഉദ്ഘാടനംചെയ്തു. കെഎസ്  കെടിയു സംസ്ഥാന കമ്മിറ്റി അംഗം എം മുഹമ്മദ്  അധ്യക്ഷനായി. കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം കെ ടി അലവിക്കുട്ടി, നജീബ് കുരുണിയൻ, എ പി അബൂബക്കർ, കെ എം ഗണേശൻ എന്നിവർ സംസാരിച്ചു. തിരൂരങ്ങാടി  തിരൂരങ്ങാടി ഏരിയാ കമ്മിറ്റി  ആഭിമുഖ്യത്തിൽ  റാലിയും പൊതുയോഗവും നടത്തി. വെളിമുക്കിൽനിന്നും ആരംഭിച്ച റാലി തലപ്പാറയിൽ സമാപിച്ചു.  തലപ്പാറയിൽ നടന്ന പൊതുയോഗം ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ജയ്ക് സി തോമസ് ഉദ്ഘാടനംചെയ്തു. ഇരുമ്പൻ സൈതലവി അധ്യക്ഷനായി. സി ജംഷീദലി, കെ ടി അലവിക്കുട്ടി, സാലിഹ് മേടപ്പിൽ, മത്തായി യോഹന്നാൻ,  വി പി വിശ്വനാഥൻ എന്നിവർ സംസാരിച്ചു. കോട്ടക്കൽ   കോട്ടക്കലിൽ കർഷക ബഹുജന ഐക്യദാർഢ്യ റാലിയും പൊതുയോഗവും നടത്തി. കർഷകസംഘം ഏരിയാ പ്രസിഡന്റ്‌ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി.  സിപിഐ എം ഏരിയാ സെക്രട്ടറി തയ്യിൽ അലവി  ഉദ്ഘാടനംചെയ്തു. ഹരിദാസൻ, ടി കബീർ, വിശ്വനാഥൻ, പ്രവീൺ, മുഹമ്മദ് ഹനീഫ  എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News