ഏരിയ കേന്ദ്രങ്ങളിൽ കർഷക ധർണ

സംയുക്ത കർഷക സമിതി അരിമ്പൂരിൽ നടത്തിയ കർഷക ഐക്യദാർഢ്യ പൊതുയോഗം മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


തൃശൂർ  കർഷക സമരം ഒരു വർഷം പൂർത്തിയായതിനോടനുബന്ധിച്ച്‌ കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ  16 ഏരിയ കേന്ദ്രങ്ങളിൽ കർഷകർ റാലിയും ധർണയും നടത്തി.   കുറഞ്ഞ താങ്ങുവില (എംഎസ്‌പി) നിയമപരമാക്കുക, വൈദ്യുതി നിയമ ഭേദഗതി  ബിൽ പിൻവലിക്കുക, കർഷക സമരത്തിനിടെ ജീവത്യാഗം ചെയ്‌ത കർഷകരുടെ കുടുംബങ്ങൾക്ക്‌ ധനസഹായം നൽകുക, പ്രധാനമന്ത്രി കർഷകദ്രോഹ ബില്‍ പിന്‍വലിക്കുന്നുവെന്ന് പ്രഖ്യാപിക്കുന്നതിനു പകരം കര്‍ഷക പ്രതിനിധികളുമായി ചര്‍ച്ച നടത്തി പാര്‍ലമെന്റില്‍ പിന്‍വലിക്കല്‍ ബില്ലുകൊണ്ടുവരിക,  ലഖിംപൂര്‍ ഖേരിയിലെ കര്‍ഷകരെ കാറുകയറ്റി കൊലപ്പെടുത്തിയതില്‍ ഉള്‍പ്പെട്ട കേന്ദ്രമന്ത്രിയെ പുറത്താക്കുക, ഡല്‍ഹിയിലെ വായുമലിനീകരണ നിയന്ത്രണ നിയമത്തിലെ കര്‍ഷക ദ്രോഹ വ്യവസ്ഥകള്‍ പിന്‍വലിക്കുക, സമരവുമായി ബന്ധപ്പെട്ട്‌  കർഷകർക്കെതിരെ രജിസ്റ്റർ ചെയ്‌ത കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.  കുന്നംകുളത്ത് എ സി മൊയ്തീൻ എംഎൽഎയും മണലൂരിൽ മുരളി പെരുനെല്ലി എംഎൽഎയും ചേർപ്പിൽ പി കെ ഡേവിസും വടക്കാഞ്ചേരിയിൽ എ എസ് കുട്ടിയും ഇരിങ്ങാലക്കുടയിൽ പി ആർ  വർഗീസും ചേലക്കരയിൽ എം എം അവറാച്ചനും കൊടകരയിൽ കെ വി സജുവും ധർണ ഉദ്ഘാടനം ചെയ്‌തു. കൊടുങ്ങല്ലൂരിൽ കെ വി വസന്തകുമാറും മണ്ണുത്തിയിൽ കെ കെ രാജേന്ദ്രബാബുവും നാട്ടികയിൽ സി എൻ ജയദേവനും തൃശൂരിൽ വി എസ് സുനിൽകുമാറും ചാലക്കുടിയിൽ ജോസ് മുതുക്കാട്ടിലും ചാവക്കാട്ട്‌ എ വി വല്ലഭനും ഒല്ലൂരിൽ കെ വി ശിവദാസനും മാളയിൽ കെ സി വര്‍ഗീസും തിരൂരില്‍ അഡ്വ. ജോഷി കുര്യാക്കോസും ധർണ ഉദ്ഘാടനം ചെയ്‌തു.   Read on deshabhimani.com

Related News