വില്ലേജ് ഓഫീസ് വളപ്പിൽ പച്ചക്കറി കൃഷി

ബളാൽ വില്ലേജ് ഓഫീസ് വളപ്പിലെ പച്ചക്കറി കൃഷി പദ്ധതി കൃഷി ഓഫീസർ ഡോ.അനിൽ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു


വെള്ളരിക്കുണ്ട്      സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ബളാൽ വില്ലേജ് ഓഫീസിലും തുടങ്ങി. വില്ലേജ് ഓഫീസിന്റെ ടെറസിലും  ഗ്രോബാഗുകളിൽ  പച്ചക്കറി തുടങ്ങി. കാബേജ് , കോളിഫ്ലവർ, വെണ്ട, വഴുതന, തക്കാളി എന്നിവയാണ് കൃഷി ചെയ്യുന്നത്.  ബളാൽ കൃഷി ഓഫീസർ ഡോ. അനിൽ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കൃഷി ഓഫീസർ എസ് രമേഷ് കുമാർ, ബളാൽ വില്ലേജ് ഓഫീസർ ഷിബു ജോസഫ് എന്നിവർ സംസാരിച്ചു. എ മഗേഷ്  സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News