കൊല്ലം –- പ്ലാവറക്കടവ്‌ റൂട്ടിൽ 
സോളാർ ബോട്ടെത്തും

കൊല്ലം- –-പ്ലാവറക്കടവ്‌ റൂട്ടിൽ സർവീസ് നടത്താൻ ഉദ്ദേശിക്കുന്ന സോളാർബോട്ടിന്റെ മാതൃക


കൊല്ലം കൊല്ലം- –-പ്ലാവറക്കടവ്‌ റൂട്ടിൽ സർവീസിനായി സോളാർ ബോട്ടെത്തും. ബോട്ട് സർവീസിലെ അമിതച്ചെലവ് കുറയ്ക്കാൻ സംസ്ഥാന ജലഗതാഗത വകുപ്പാണ്‌ സോളാർ ബോട്ട്‌ ഓടിക്കുക. നിർമാണ പ്രവർത്തനം അന്തിമഘട്ടത്തിലാണ്‌. 30 സീറ്റുള്ള ബോട്ട്‌ ആലപ്പുഴ പാണാവള്ളി സെഞ്ച്വറി യാർഡിൽ നിർമാണത്തിലാണ്‌. ഇരട്ട എന്‍ജിനും ഇരട്ട ഹള്ളുമുള്ള ബോട്ടാണിത്‌. ഹൾ നിർമാണം പൂർത്തിയായ ബോട്ടിൽ സോളാർ പാനൽ ഘടിപ്പിക്കുന്ന പ്രവർത്തനം നടന്നുവരുന്നു. യാത്രക്കാർ കുറവുള്ളതും മറ്റു ഗതാഗത മാർഗമില്ലാത്തതുമായ സ്ഥലങ്ങളിൽ ഇത്തരം ബോട്ടുകൾ സർവീസ്‌ നടത്തി ചെലവ് കുറയ്ക്കാനാണ്‌ ലക്ഷ്യം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തു നാല് ബോട്ടാണ്‌ തയ്യാറാകുന്നത്‌.  കളമശേരി ആസ്ഥാനമായ നോവാൾട്ട്‌ സോളാർ ആൻഡ്‌ ഇലക്‌ട്രിക്‌ ബോട്ട്‌സ്‌ കൺസ്ട്രക്‌ഷൻ കമ്പനിയാണ്‌ രൂപകല്‍പ്പനയും നിർമാണവും. 2023 ജനുവരിയിൽ സർവീസ്‌ തുടങ്ങുകയാണ് ലക്ഷ്യം.  രണ്ടരക്കോടി രൂപ വിനിയോഗിച്ചാണ്‌ നിർമാണം. ഡീസൽ ബോട്ടുകളെ അപേക്ഷിച്ച്‌ പ്രവർത്തനച്ചെലവ്‌ കുറവാണെന്ന പ്രത്യേകതയുമുണ്ട്‌. ഡീസൽ ബോട്ടുകളിൽ ഒരു ദിവസം ശരാശരി 100 –110 ലിറ്റർ ഡീസലിന്‌ 12,000 രൂപ വേണ്ടിവരും. എന്നാൽ, യാത്രക്കാർ വിരലിലെണ്ണാവുന്നവർ മാത്രവും.    മഴക്കാലത്ത്‌ 
വൈദ്യുതിയിൽ ഓടാം മഴക്കാലത്ത് സോളാർ ബോട്ടുകൾ വൈദ്യുതിയിൽ ചാർജ്ചെയ്ത് ഓടിക്കാം. ഇതിനായി 80 കിലോവാട്ട് വീതമുള്ള രണ്ട് ബാറ്ററികളുണ്ട്. ബാറ്ററി ചാർജ്‌ ചെയ്യാൻ ഒരു ദിവസം 300 –-310 രൂപയേ ചെലവുള്ളൂ. 14 മീറ്റർ നീളവും 4.6 മീറ്റർ വീതിയുമുള്ള ബോട്ടിൽ 10 കിലോ വാട്ടിന്റെ രണ്ട്‌ ഇലക്‌ട്രിക് മോട്ടറും 10 കിലോ വാട്ടിന്റെ സോളാർ പാനലുമാണ്‌ ഘടിപ്പിച്ചിട്ടുള്ളത്‌. ആറ് നോട്ടിക്കൽ മൈലാണ്‌ (മണിക്കൂറിൽ 12കി.മീ)വേഗത. കൊല്ലത്തിനൊപ്പം മുഹമ്മ- – -മണിയാപറമ്പ്, എറണാകുളം –--വരാപ്പുഴ, പടന്ന- –-കൊറ്റി റൂട്ടുകളിലും സർവീസിനായി സോളാർ ബോട്ട്‌ തയ്യാറാക്കുന്നതായി ജലഗതാഗത വകുപ്പ്‌ ഡയറക്ടർ ഷാജി വി നായർ പറഞ്ഞു. Read on deshabhimani.com

Related News