മലയോരത്തിന് സ്വപ്നസാഫല്യം

കോന്നി മെഡിക്കൽ കോളേജ്


 കോന്നി സ്വപ്‌നത്തിൽ പോലും നടക്കാത്തതെന്ന്‌ കരുതുന്നവ നടപ്പാക്കിയെടുക്കാനുള്ള നിശ്‌ചയദാർഢ്യമാണ്‌ എൽഡിഎഫ്‌ സർക്കാരിന്റേത്‌. മലയോര ജില്ലയ്‌ക്കൊരു മെഡിക്കൽ കോളേജെന്നത്‌ ജനങ്ങളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. രോഗികളുമായി തിരുവനന്തപുരത്തേക്കും കോട്ടയത്തേക്കും ഓടുന്ന അവസ്ഥയിൽനിന്ന്‌ ജില്ലയ്‌ക്ക്‌ സ്വന്തം സർക്കാർ മെഡിക്കൽ കോളേജിനായി കാത്തിരുന്നത്‌ വർഷങ്ങൾ. പലതവണ നടക്കുമെന്ന്‌ കരുതിയ സ്വപ്‌നം പലപ്പോഴും മുടങ്ങി. 2013ൽ ആരംഭിച്ച മെഡിക്കൽ കോളേജ്‌ നിർമാണത്തിന്‌ ശരവേഗം കൈവന്നത്‌ എൽഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തിയതോടെ.  യുഡിഎഫ്‌ സർക്കാർ ഒന്നാംഘട്ട നിർമാണത്തിന്‌ പണം നൽകാത്തതിനാൽ 2015ൽ കരാർ കമ്പനി നിർമാണമുപേക്ഷിച്ച്‌ പോയി. 2016ൽ ഒന്നാം എൽഡിഎഫ്‌ സർക്കാർ ഒന്നാംഘട്ട നിർമാണത്തിന്‌ കരാർ കമ്പനിയ്‌ക്ക്‌ നൽകിയത്‌ നൂറ്‌ കോടിയിലേറെ രൂപ. എല്ലാ സൗകര്യങ്ങളുമുള്ള മെഡിക്കൽ കോളേജാക്കിയെടുക്കാൻ വേണ്ടിവന്നത്‌ കഠിനപ്രയത്നം.  2020 സെപ്റ്റംബർ 14ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒപി പ്രവർത്തനം ഉദ്‌ഘാടനം ചെയ്‌തു. 2021 ഫെബ്രുവരി 10ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ കിടത്തി ചികിത്സയും ഉദ്ഘാടനം ചെയ്തു. 200 കിടക്കകളുള്ള ആശുപത്രി കെട്ടിടവും അനുബന്ധ സൗകര്യങ്ങളുമുൾക്കൊള്ളുന്ന രണ്ടാം ഘട്ടത്തിന്  350 കോടിയുടെ പദ്ധതി 2021 ഫെബ്രുവരി 18ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. രണ്ടാംഘട്ട നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുമ്പോഴാണ്‌ നാഷണൽ മെഡിക്കൽ കൗൺസിൽ പരിശോധന നടത്തിയതും  എംബിബിഎസ്  പ്രവേശനത്തിന്  അംഗീകാരം ലഭിച്ചതും. Read on deshabhimani.com

Related News