നവകേരളം പച്ചത്തുരുത്ത്‌ 
പദ്ധതിക്ക്‌ തുടക്കം

നവകേരളം പച്ചത്തുരുത്ത്‌ പദ്ധതിയുടെ അഞ്ചൽ ബ്ലോക്ക് പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് രാധാരാജേന്ദ്രൻ നിർവഹിക്കുന്നു


അഞ്ചൽ  നവകേരളം പച്ചത്തുരുത്ത്‌ പദ്ധതിയുടെ അഞ്ചൽ ബ്ലോക്ക് പഞ്ചായത്തുതല ഉദ്ഘാടനം ആയൂർ ഗവ. ജവഹർ എച്ച്‌എസ്എസ് മൈതാനത്ത് ഫലവൃക്ഷത്തൈ തട്ട് പ്രസിഡന്റ്‌ രാധാ രാജേന്ദ്രൻ നിർവഹിച്ചു. ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ്‌ സുജാ സുരേന്ദ്രൻ അധ്യക്ഷയായി. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജി എസ് അജയകുമാർ, പഞ്ചായത്ത്‌ അംഗം എ എം റാഫി, പിടിഎ പ്രസിഡന്റ്‌ ബി മുരളി, പ്രിൻസിപ്പൽ ജോയി, സന്തോഷ്, ചാരു, സ്മിത എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News