മുഴുവൻ അംഗങ്ങളേയും പങ്കെടുപ്പിക്കും: കെഎംഎസ്ആർഎ

കെഎംഎസ്ആർഎ ജില്ലാ ജനറൽ ബോഡി സിഐടിയു ജില്ലാ സെക്രട്ടറി കെ പി പോൾ ഉദ്‌ഘാടനം ചെയ്യുന്നു


തൃശൂർ സിഐടിയു സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി വർഗീയതയ്‌ക്കെതിരെ വർഗ ഐക്യം എന്ന മുദ്രാവാക്യമുയർത്തി  30ന് കോർപറേഷൻ  ഓഫീസിനുമുന്നിൽ നടക്കുന്ന മനുഷ്യച്ചങ്ങലയിൽ മുഴുവൻ മെഡിക്കൽ റപ്രസന്റേറ്റീവുമാരേയും പങ്കെടുപ്പിക്കാൻ കെഎംഎസ്ആർഎ ജില്ലാ  ജനറൽ ബോഡി  തീരുമാനിച്ചു.       സിഐടിയു ജില്ലാ സെക്രട്ടറി കെ പി പോൾ ഉദ്‌ഘാടനം ചെയ്തു. കെഎംഎസ്ആർ എ ജില്ലാ പ്രസിഡന്റ്‌ ആർ ധനേഷ് അധ്യക്ഷനായി.  ജില്ലാ സെക്രട്ടറി ആർ മഹേഷ്‌ കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി രോഷിത് ശശി, അനുരൂപ് രാജ, കെ വി ഷാജു, എൻ നാഗരാജൻ,  ആർ രാംകുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News