16 വില്ലേജ് ഓഫീസുകളില്‍ മിന്നല്‍ പരിശോധന



തൃശൂർ പാലക്കയം വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി കേസിൽ പിടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട്  ഉയർന്നുവന്ന അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിലെ 16 വില്ലേജ് ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തി. ചെറുതുരുത്തി, മുള്ളൂർക്കര, പടിയം, വെളുതൂർ, എളനാട്, പഴയന്നൂർ, വടക്കേത്തറ, നടത്തറ, തിരുവില്വാമല, പാമ്പാടി, ചേലക്കോട്, ചെമ്പൂക്കാവ്, പെരിങ്ങാവ്, വിയ്യൂർ, കോലഴി, കിള്ളന്നൂർ വില്ലേജുകളിലാണ് ഡെപ്യൂട്ടി കലക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ പരിശോധന  നടത്തിയത്.         റവന്യൂ മന്ത്രി കെ രാജൻ, കലക്ടർ വി ആർ കൃഷ്ണതേജ എന്നിവരുടെ നിർദേശപ്രകാരമായിരുന്നു പരിശോധന. ജില്ലയിലെ സർക്കാർ ഓഫീസുകളെ അഴിമതിമുക്തമാക്കുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായാണിത്. ജനങ്ങൾക്ക് നൽകേണ്ട ആനുകൂല്യങ്ങൾ യഥാസമയം നൽകാതെ  താമസിപ്പിക്കുന്ന കേസുകൾ, അർഹമായ സേവനങ്ങൾ നൽകാതിരിക്കൽ  തുടങ്ങിയവയാണ് ഡെപ്യൂട്ടി കലക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചത്.          ചില വില്ലേജ് ഓഫീസുകളിൽ അപേക്ഷകളിലെ നടപടികൾ വൈകിപ്പിച്ചതടക്കമുള്ള കേസുകൾ കണ്ടെത്തിയതായി ഡെപ്യൂട്ടി കലക്ടർമാർ അറിയിച്ചു. ഇത്തരം കേസുകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം ആരാഞ്ഞശേഷം നടപടി കൈക്കൊള്ളും. വരും ദിവസങ്ങളിൽ കൂടുതൽ കർക്കശ പരിശോധനകൾ നടത്താനാണ് തീരുമാനം. Read on deshabhimani.com

Related News