പഞ്ചായത്ത്‌ അംഗത്തിന്‌ കോൺഗ്രസ്‌ ക്രിമിനലുകളുടെ മർദനം

പി എസ് കലേഷിനെ പുൽപ്പള്ളി സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചപ്പോൾ


പുൽപ്പള്ളി പഞ്ചായത്ത്‌ അംഗത്തെ കോൺഗ്രസ്‌ ക്രിമിനലുകൾ മർദിച്ചു.  മുള്ളൻകൊല്ലി പഞ്ചായത്ത്‌ അംഗവും സിപിഐ എം മുള്ളൻകൊല്ലി ലോക്കൽ കമ്മിറ്റി അംഗവുമായ പി എസ് കലേഷിനാണ്‌ മർദനമേറ്റത്‌.  സംഭവത്തിൽ  യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പുൽപ്പള്ളി ചെറ്റപ്പാലം ഉദയക്കവലയിൽ പാറക്കാട്ട് ബിനിൽ ബാബു, തോണ്ടുകുഴിയിൽ അക്ഷയ് ഷാജി എന്നിവരെ പുൽപ്പള്ളി  പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചായത്തംഗവും സിപിഐ എം ലോക്കൽ കമ്മിറ്റിയംഗവുമായ  കെ കെ ചന്ദ്രബാബുവിന്റെ സ്‌കൂട്ടറിൽ വെള്ളി പകൽ മൂന്നോടെ ശശിമല ക്ഷീരസംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി പോകുകയായിരുന്നു കലേഷ്‌.  ഉദയക്കവലഭാഗത്ത്‌ എത്തിയപ്പോൾ കാറിൽ പിന്തുടർന്ന്‌ ബിനിൽ ബാബുവും അക്ഷയ് ഷാജിയും  ആക്രമിക്കുകയായിരുന്നു. തലയ്ക്കും കൈകൾക്കും പരിക്കേറ്റ കലേഷിന്‌ പുൽപ്പള്ളി സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ പ്രഥമശുശ്രൂഷ നൽകിയശേഷം ബത്തേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  നിരവധി അക്രമസംഭവങ്ങളിൽ പ്രതികളാണ് ബിനിൽ ബാബുവും അക്ഷയ് ഷാജിയും. സിപിഐ എം ഇരുളം ലോക്കൽ സെക്രട്ടറി പി എം ഷാജഹാനെയും എസ്എഫ്ഐ പ്രവർത്തകരെയും റോഡിൽ തടഞ്ഞ്‌   മർദിച്ച കേസിൽ  പ്രതികളാണ്. സംഭവത്തിൽ സിപിഐ എം മുള്ളൻകൊല്ലി ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു. പ്രതികൾക്കെതിരെ ശക്തമായ നടപടികളെടുക്കണമെന്നും ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.      Read on deshabhimani.com

Related News