ഘോഷയാത്രയോടെ 
കൊടിമരത്തിന്‌ തേക്കെത്തി

ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിലെ കൊടിമരഘോഷയാത്ര


ശാസ്താംകോട്ട  ശാസ്താംകോട്ട ശ്രീധർമശാസ്താ ക്ഷേത്രത്തിൽ സ്വർണ കൊടിമരം പണിയുന്നതിനുള്ള തേക്ക്‌ ഘോഷയാത്രയുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ക്ഷേത്രത്തിലെത്തിച്ചു. വനംവകുപ്പിന്റെ കോന്നി ഡിവിഷനിലെ നെല്ലിടപ്പാറ തേക്കിൻതോട്ടത്തിൽനിന്ന് കണ്ടെത്തിയ മരം നിലംതൊടാതെ മുറിച്ച് പ്രത്യേക വാഹനത്തിൽ കടമ്പനാട് ക്ഷേത്രത്തിൽ എത്തിക്കുകയും തുടർന്ന് വൈകിട്ട് അഞ്ചോടെ ഘോഷയാത്രയായി ശാസ്താംകോട്ട ശ്രീധർമശാസ്താ ക്ഷേത്രത്തിൽ എത്തിക്കുകയുമായിരുന്നു. ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ ആനന്ദഗോപൻ തേക്കുമരം ഏറ്റുവാങ്ങി. തൊലികളഞ്ഞ് ഒരു മാസത്തോളം മഞ്ഞളും ചന്ദനവും തേച്ച്‌ സൂക്ഷിക്കുന്ന മരം പിന്നീട് ആറുമാസം എണ്ണത്തോണിയിൽ സൂക്ഷിച്ചശേഷമാകും കൊടിമരമായി ഉപയോഗിക്കുക.  കൊടിമരഘോഷയാത്രയ്ക്ക് ഉപദേശകസമിതി പ്രസിഡന്റ്‌ ആർ രാജേന്ദ്രൻപിള്ള, സെക്രട്ടറി ആർ പങ്കജാക്ഷൻപിള്ള, വൈസ് പ്രസിഡന്റ്‌ ആർ രാഗേഷ്,  ഉപദേശകസമിതി അംഗം മധുസൂദനൻപിള്ള, എസ് ബിജുകുമാർ, എം മുകേഷ്, പ്രഭാകരൻനായർ, വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി. Read on deshabhimani.com

Related News