ലോര്‍ഡ്‌സ് 83 റിസോർട്ട്‌: 
മീഡിയ ലോഞ്ചിങ്‌ നടത്തി

മോറിക്കാപ്പ് ഗ്രൂപ്പിന്റെ ലോർഡ്‌സ് 83 റിസോർട്ടിന്റെ മീഡിയ ലോഞ്ചിങ്‌ 
മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം ദിലിപ് വെങ്‌സർക്കർ നിർവഹിക്കുന്നു


കൽപ്പറ്റ വയനാട്ടിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ മോറിക്കാപ്പ് ഗ്രൂപ്പിന്റെ മൂന്നാമത്തെ പ്രോജക്ടായ  "ലോർഡ്‌സ് 83' ക്രിക്കറ്റ് തീം റിസോർട്ടിന്റെ  പ്രവർത്തനം അവസാനഘട്ടത്തിൽ.  ഞായറാഴ്‌ച  മോറിക്കാപ്പ് റിസോർട്ടിൽ നടന്ന ചടങ്ങിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും 1983 ലെ ലോകകപ്പ്‌ ടീം അംഗവുമായ ദിലിപ് വെങ്‌സർക്കാർ ലോർഡ്‌സ് 83യുടെ മീഡിയാ ലോഞ്ചിങ്‌ നിർവഹിച്ചു. ലണ്ടനിലെ ലോർഡ്‌സ് സ്റ്റേഡിയത്തിൽ 1983ൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ്‌ വിജയത്തിന്റെ ഓർമക്കായാണ്‌ ‌ലോർഡ്‌സ് 83 എന്ന്‌ പേര്‌ നൽകിയതെന്ന്‌ മോറിക്കാപ്പ് ഗ്രൂപ്പ് ചെയർമാൻ നിഷിൻ തസ്ലിം പറഞ്ഞു. ലോകകപ്പ്‌ നേടി 40 വർഷം പിന്നിടുന്ന ജൂൺ 25ന്‌ റിസോർട്ട്‌ ഉദ്‌ഘാടനം ചെയ്യാനുള്ള ഒരുക്കത്തിലാണ്‌ അധികൃതർ.  കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിന് തൊട്ടടുത്താണ് ലോർഡ്‌സ് 83യുടെ നിർമാണം പുരോഗമിക്കുന്നത്‌.  മികച്ച താമസസൗകര്യം ഇല്ല എന്ന കാരണത്താൽ നടക്കാതിരുന്ന ടൂർണമെന്റുകളും പരിശീലനങ്ങളും സ്റ്റേഡിയത്തിൽ നടത്താൻ സാധിക്കുമെന്ന്‌ അധികൃതർ അവകാശപ്പെട്ടു. മുൻ ദേശീയ ജൂനിയർ ക്രിക്കറ്റ്‌ ടീം ജെ കെ മഹേന്ദ്ര, ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷൻ സെക്രട്ടറി നാസർ മച്ചാൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.   Read on deshabhimani.com

Related News