സമമാകാൻ



ബത്തേരി വിവേചനങ്ങളില്ലാത്ത സമത്വ സുന്ദര സമൂഹത്തിനായി അവർ പാട്ടുപാടി നൃത്തംവച്ചു. ചായം ചാലിച്ച്‌ ചിത്രം വരച്ചു. ആടിയും പാടിയും വിളിച്ചുപറഞ്ഞു. ഞങ്ങൾ നിങ്ങൾക്ക്‌ ഒപ്പമാണെന്ന്‌. സ്‌ത്രീ സമത്വത്തിനായി സാംസ്‌കാരിക വകുപ്പ്‌ സംഘടിപ്പിക്കുന്ന ‘സമം’ ക്യാമ്പയിനും സാംസ്‌കാരികോത്സവും വേറിട്ട അനുഭവമായി.  ശനിയാഴ്‌ച ബത്തേരി സിഎസ്‌ഐ പാരിഷ്‌ ഹാളിൽ നടത്തിയ സാംസ്‌കാരികോത്സവം ഉയർത്തിയ ചിന്തകൾ ജില്ലയിലെ സ്‌ത്രീ മുന്നേറ്റ പ്രവർത്തനങ്ങൾക്ക്‌ ഊർജമായി.  സാമൂഹ്യ പുരോഗതിയിലും സ്‌ത്രീശാക്തീകരണത്തിലും മുന്നിൽനിൽക്കുന്ന സംസ്ഥാനത്തും സ്‌ത്രീധന പീഡനങ്ങളും അതിക്രമവും തുടരുന്നത്‌ സ്‌ത്രീസൗഹൃദ മനോഭാവത്തിന്റെ കുറവാണ്‌ വെളിവാക്കുന്നതെന്ന്‌ സംസ്‌കാരികോത്സവം ചൂണ്ടിക്കാട്ടി.   മനോഭാവത്തെ കലകൊണ്ട്‌ തിരുത്തുന്നതിനുള്ള  ഇടപെടലാണ്‌ സമം. ലിംഗസമത്വം അടിസ്ഥാന പൗരാവകാശമെന്ന സന്ദേശം മുന്നോട്ടുവച്ചുള്ള ഒരുവർഷം നീളുന്ന പ്രചാരണ പരിപാടികൾ ജില്ലയിലും തുടങ്ങി.    ലിംഗസമത്വം അടിസ്ഥാന പൗരാവകാശമെന്ന സന്ദേശമുയർത്തിയുള്ള പരിപാടിയിൽ ഗോത്രവനിതകളുൾപ്പെടെ പരിപാടികൾ അവതരിപ്പിച്ചു. ചരിത്രകാരിയും പ്രഭാഷകയുമായ  ഡോ. ചൂഡാമണി നന്ദഗോപാൽ  ഉദ്‌ഘാടനംചെയ്‌തു.  Read on deshabhimani.com

Related News