മറക്കണ്ട, ലോക്ക്‌ ഡൗണാണേ...



 കോട്ടയം നഗരത്തിൽ പൊലീസ്‌ പരിശോധന കർശനമാക്കി. ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച്‌ നിരത്തിലിറങ്ങിയ 373 പേരെ വ്യാഴാഴ്‌ച അറസ്‌റ്റ്‌ ചെയ്‌തു. 166 വാഹനങ്ങൾ പിടിച്ചെടുത്തു. കഴിഞ്ഞദിവസം സംസ്ഥാനത്ത്‌ ഏറ്റവുമധികം കേസുകൾ രജിസ്‌റ്റർചെയ്‌തത്‌ കോട്ടയം ജില്ലയിലായിരുന്നു. ഇതോടെ പരിശോധന കടുപ്പിച്ചു. പിടികൂടിയത്‌ അധികം യുവാക്കളുടെ ബൈക്കുകളാണ്‌. പുറത്തിറങ്ങിയതിന്‌ കൃത്യമായ കാരണം കാണിക്കാത്തവരുടെ വാഹനങ്ങൾ സ്‌റ്റേഷനിലെത്തിച്ചു. ഇത്‌ ജാമ്യത്തിൽ വിട്ടുകൊടുക്കുമെങ്കിലും അന്നുതന്നെ കിട്ടാൻ സാധ്യതയില്ല. പച്ചക്കറിയും പാലും മരുന്നും വാങ്ങാനെന്നാണ്‌ പലരും കാരണം പറഞ്ഞത്‌. ഇറങ്ങിയ കാര്യം നടന്നാലുടൻ മടങ്ങിപ്പോകണം. അങ്ങനെയല്ലാത്തവരും സമാധാനം പറയേണ്ടിവരും.  അവശ്യ സർവീസുകളിലുള്ളവരെ നിയന്ത്രണത്തിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. ഇവർ തിരിച്ചറിയൽ കാർഡ്‌ നിർബന്ധമായും കൈയിൽ കരുതണം.     Read on deshabhimani.com

Related News