തൂക്കുപാലം മറന്നേക്കൂ റോഡ‌് പാലംതന്നെ വരും



ചെറുവത്തൂർ തെക്കേക്കാട് പടന്ന കടപ്പുറം തൂക്കുപാലം, മാടക്കാൽ തൃക്കരിപ്പൂർ കടപ്പുറം എന്നിവിടങ്ങളിൽ റോഡ‌് പാലം പണിയാനുള്ള നടപടി ഉടൻ ആരംഭിക്കും. ഇരുപാലങ്ങളും നിർമിക്കാൻ കിഫ‌്ബി  അനുമതി നൽകി. എം രാജഗോപാലൻ എംഎൽഎയുടെ നിരന്തരശ്രമ ഫലമായാണ‌് പാലം യാഥാർഥ്യമാകുന്നത്‌.  ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലമെന്ന ഖ്യാതി നേടിയതായിരുന്നു മാടക്കാൽ- തൃക്കരിപ്പൂർ കടപ്പുറം തൂക്കുപാലം.  യുഡിഎഫ‌് കാലത്ത്‌ തുറന്നു കൊടുത്ത‌് പാലം രണ്ട് മാസം പൂത്തിയാകുന്നതിന് മുമ്പ് നിലംപൊത്തി. അതോടെ പ്രദേശവാസികൾ യാത്രാ ദുരിതം അനുഭവിക്കുകയാണ‌്.  ഇതേ കാലയളവിൽ തെക്കേക്കാട‌് പടന്നക്കടപ്പുറം തൂക്കുപാല നിർമാണവും പുരോഗമിക്കുന്നുണ്ടായിരുന്നു. ഇരുഭാഗത്തും കോൺക്രീറ്റ‌് തൂണുകൾ സ്ഥാപിച്ച‌് ഇരുമ്പ‌് കമ്പി സ്ഥാപിച്ചെങ്കിലും മാടക്കാൽ തൂക്കുപാലത്തിന്റെ ഗതിയായിരിക്കും ഇതിനുമെന്നതിനാൽ   പണി അവസാനിപ്പിച്ചു. പിന്നീട‌് പാലത്തിനുള്ള  ഒരു നീക്കവും യുഡിഎഫ‌്  സർക്കാർ സ്വീകരിച്ചില്ല. തുടർന്നാണ‌് എംഎൽഎ റോഡ‌് പാലത്തിനായി സർക്കാറിനെ സമീപിച്ചത‌്.  തെക്കേക്കാട‌് പടന്നക്കടപ്പുറം പാലം വരുന്നതോടെ  തെക്കേക്കാട്, പടന്നക്കടപ്പുറം എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ടൗണുകളുമായി ബന്ധപ്പെടാൻ എളുപ്പ മാർഗമാകും.    Read on deshabhimani.com

Related News