കേന്ദ്ര സർക്കാർ നിലപാടിൽ സിഐടിയു പ്രതിഷേധം

റിപ്പബ്ലിക് ദിന പരേഡിൽ ശ്രീ നാരായണ ഗുരുവിനെ മുൻനിർത്തി കേരളം തയ്യാറാക്കിയ ഫ്ളോട്ട് ഒഴിവാക്കിയ 
കേന്ദ്ര സർക്കാരിനെതിരെ സിഐടിയു നേതൃത്വത്തിൽ ആറ്റിങ്ങൽ കച്ചേരി ജങ്‌ഷനിൽ നടന്ന പ്രതിഷേധം ജില്ലാ പ്രസിഡന്റ്‌ 
ആർ രാമു ഉദ്ഘാടനം ചെയ്യുന്നു


  ആറ്റിങ്ങൽ  നവോത്ഥാനത്തിന്റെയും മതനിരപേക്ഷതയുടെയും പ്രതീകമായ ശ്രീനാരായണ ഗുരുവിനെ മുൻനിർത്തി കേരളം തയ്യാറാക്കിയ ഫ്ലോട്ട്  റിപ്പബ്ലിക് ദിന പരേഡിൽ ഒഴിവാക്കിയ കേന്ദ്ര സർക്കാർ നിലപാടിൽ സിഐടിയു പ്രതിഷേധം സംഘടിപ്പിച്ചു. സിഐടിയു ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ കച്ചേരി ജങ്‌ഷൻ, വാളക്കാട്, ചെറുവള്ളിമുക്ക്, ചിറയിൻകീഴ് ബസ് സ്റ്റാൻഡ്‌, ചെക്കാലവിളാകം, കായിക്കര, വക്കം മാർക്കറ്റ് ജങ്‌ഷൻ എന്നിവിടങ്ങളിലാണ് കോവിഡ് മാനദണ്ഡം പാലിച്ച് പ്രതിഷേധം നടന്നത്.    ആറ്റിങ്ങൽ കച്ചേരി ജങ്‌ഷനിൽ നടന്ന പ്രതിഷേധം സിഐടിയു ജില്ലാ പ്രസിഡന്റ്‌ ആർ രാമു ഉദ്ഘാടനം ചെയ്തു. എം മുരളി അധ്യക്ഷനായി.   ചിറയിൻകീഴ് ബസ് സ്‌റ്റാൻഡിലെ പ്രതിഷേധം സിഐടിയു സംസ്ഥാന കമ്മറ്റി അംഗം ശോഭനൻ ഉദ്ഘാടനം ചെയ്തു. കായിക്കരയിലും ചെക്കാലവിളാകത്തും അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കായിക്കരയിൽ ബി എൻ സൈജു രാജും ചെക്കാലവിളാകത്ത് എസ് സാബുവും അധ്യക്ഷനായി. വക്കത്ത് കെ അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. അക്ബർഷ അധ്യക്ഷനായി. ചെറുവള്ളിമുക്കിൽ ജി വേണുഗോപാലൻനായർ  ഉദ്ഘാടനം ചെയ്തു. എസ് ചന്ദ്രൻ അധ്യക്ഷനായി.    ആറ്റിങ്ങലിൽ എസ് കുമാരി, സി ചന്ദ്രബോസ്, ആർ പി അജി, എസ് രാജശേഖരൻ, ജി എസ് ദിലീപ് കുമാർ, അരുൺ, മുദാക്കലിൽ എം ബി ദിനേശ്, എ അൻഫർ, സജിൻ ഷാജഹാൻ, ആർ മഹേശ്വരൻപിള്ള, അഞ്ചുതെങ്ങിൽ എസ് പ്രവീൺ ചന്ദ്ര, ലിജാ ബോസ്, പി വിമൽരാജ്, ജോസഫിൻ മാർട്ടിൻ, സജി സുന്ദർ, സരിത വക്കത്ത്, ടി ഷാജു, ജെ സലിം, എ ആർ റസ്സൽ, ന്യൂട്ടൺ അക്ബർ, കടയ്ക്കാവൂരിൽ പ്രദീപ്കുമാർ, റൂബി, ബാബു കുട്ടൻ, ചിറയിൻകീഴിൽ ബി സതീശൻ, രവീന്ദ്രൻ, സിന്ധു പ്രകാശ്, കിഴുവിലത്ത് ആർ കെ ബാബു, എസ് സുധീർ, സന്തോഷ് കുമാർ, ബിനു ശിവൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News