ആളല്ലൂർ ഏലാ തരിശാകുന്നു

കൃഷിക്കാവശ്യമായ വെള്ളം എത്തിക്കാനാകാതെ തരിശായ ആളല്ലൂർ ഏല


ആറ്റിങ്ങൽ  അവനവഞ്ചേരി ഗ്രാമത്തുമുക്കിലെ ആളല്ലൂർ ഏലായിൽ കൃഷി ചെയ്യാനാകാതെ കർഷകർ. 60 ഏക്കറോളം  സ്ഥലത്താണ് നെൽക്കൃഷി ചെയ്യാൻ കർഷകർ പ്രതിസന്ധി നേരിടുന്നത്. പാടത്തിന് സമീപമുള്ള തോട്ടിലെ കലുങ്ക് ഭാഗികമായി തകർന്ന്‌ മാലിന്യം  നിറഞ്ഞത്‌ കാരണം കൃഷിക്കാവശ്യമായ വെള്ളം കണ്ടെത്താനാകുന്നില്ല.  കനത്ത മഴയിൽ വയലിൽ വെള്ളം നിറയുമ്പോൾ  തോട്ടിലൂടെ ഒഴുക്കിവിടാൻ കഴിയാത്ത അവസ്ഥയാണ്.  തോടും പാടവുമുള്ളത്‌ ആറ്റിങ്ങൽ നഗരസഭയും മുദാക്കൽ പഞ്ചായത്തും അതിർത്തി പങ്കിടുന്ന പ്രദേശത്താണ്. അതിനാൽ പ്രശ്നത്തിന്‌ പരിഹാരം കാണാൻ സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്നാണ്‌ അധൃകതരുടെ മറുപടി. കർഷക സംഘം ഏരിയ സെക്രട്ടറി സി ദേവരാജൻ,  എസ് ലെനിൻ,  രാധാകൃഷ്ണകുറുപ്പ്, ടി ദിലീപ്കുമാർ,  സി ചന്ദ്രബോസ്, ജി ബാബു, ഹരിഹരൻ പോറ്റി തുടങ്ങിയവർ  ആളല്ലൂർ ഏലാ സന്ദർശിച്ചു. Read on deshabhimani.com

Related News