ബഹളം: യുഡിഎഫ്‌ 
കൗൺസിലർമാർ പുറത്ത്‌

കെ വി സുജാത, നഗരസഭാ ചെയർപേഴ്സൺ


കാഞ്ഞങ്ങാട്‌ നഗരസഭാ വാഹനത്തിന്റെ ലോഗ്‌ബുക്കിൽ തിരിമറി നടന്നുവെന്ന്‌ ആരോപിച്ച്‌ കാഞ്ഞങ്ങാട്‌ നഗരസഭാ യോഗത്തിൽ യുഡിഎഫ്‌ കൗൺസിലർമാരുടെ ബഹളം. പ്രധാന അജൻഡകൾ പോലും ചർച്ചക്കെടുക്കാൻ സമ്മതിക്കാതെ ബഹളം വച്ച കൗൺസിലർമാരെ ചെയർപേഴ്‌സൺ സസ്‌പെൻഡ്‌ ചെയ്‌തു.  വെള്ളി ഉച്ചക്ക്‌ നടന്ന കൗൺസിൽ യോഗമാണ്‌ ബഹളത്തിൽ മുങ്ങിയത്‌.  അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളാണ്‌ അജൻഡയിലുണ്ടായിരുന്നത്‌. യോഗത്തിലേക്ക്‌ കടന്നയുടനെ ഒരു വിഭാഗം യുഡിഎഫ്‌ കൗൺസിലർമാർ ലോഗ്‌ബുക്ക്‌ വിഷയം എടുത്തിട്ടു.  അജണ്ടകൾ ചർച്ച ചെയ്‌ത്‌ തിരുമാനമെടുത്ത ശേഷം, ലോഗ്‌ബുക്ക്‌ കാര്യവും  ചർച്ച ചെയ്യാമെന്ന്‌ ചെയർപേഴ്‌സൺ കെ വി സുജാത അറിയിച്ചെങ്കിലും യുഡിഎഫുകാർ അടങ്ങിയില്ല.  സഭാചട്ടങ്ങൾ യുഡിഎഫ്‌ കൗൺസിലർമാരെ മറ്റുള്ളവർ നിരന്തരം ഓർമിപ്പിച്ചിട്ടും  ബഹളം തുടർന്നു. ഇതേ തുടർന്നാണ്‌ ബഹളമുണ്ടാക്കിയവരെ സസ്‌പെൻഡ്‌ ചെയ്‌തത്‌. അജണ്ടയിലുള്ള 33 വിഷയങ്ങളും കൗൺസിൽ അംഗീകരിച്ചു.  കോലീബി പ്രതിഷേധം മുസ്ലീം ലീഗിനൊപ്പം ബിജെപി കൗൺസിലർ എൻ അശോക് കുമാറും ചേർന്ന വിചിത്ര പ്രതിഷേധവും നഗരസഭയിൽ അരങ്ങേറി. മറ്റു മൂന്ന്‌ ബിജെപി കൗൺസിലർമാർ  നിശബ്ദത പാലിച്ചപ്പോഴാണ്‌ ഈ അവിശുദ്ധ സഖ്യം.  അശോക്‌ കുമാറിനൊപ്പം യുഡിഎഫിലെ അസ്മ മാങ്കൂൽ, അനീസ ഹംസ, ടി കെ സുമയ്യ, ടി മുഹമ്മദ് കുഞ്ഞി, ഹസീന റസാക്ക്, വി വി ശോഭ, കെ കെ ബാബു, അബ്ദുൾ റഹ്മാൻ, സി കെ അഷറഫ്, റസിയ, സി എച്ച് സുബൈദ, ആയിഷ, കെ കെ ജാഫർ എന്നിവർക്കാണ്‌ സസ്‌പെൻഷൻ. പുറത്താക്കിയത്‌ 
ചട്ടപ്രകാരം  നഗരസഭാ ചട്ടപ്രകാരമാണ് ബഹളമുണ്ടാക്കിയ യുഡിഎഫ്‌ കൗൺസിലർമാരെ പുറത്താക്കിയത്‌. പ്രധാന വികസന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച യോഗമാണ്‌ യുഡിഎഫുകാർ അലങ്കോലമാക്കിയത്‌ എന്ന്‌ അവർ ഓർക്കണം. അജൻഡ കഴിഞ്ഞ്‌ ചർച്ച ചെയ്യാമെന്ന്‌ അറിയിച്ചിട്ടും ബഹളം തുടർന്നു. കെ വി സുജാത, നഗരസഭാ ചെയർപേഴ്സൺ  Read on deshabhimani.com

Related News