കർഷക ക്ഷേമനിധി ബോർഡ് 
പ്രവർത്തനം ഉടൻ ആരംഭിക്കണം

കേരള അഗ്രിക്കൾച്ചർ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം ജി എസ് ജയലാല്‍ എംഎല്‍എ 
ഉദ്ഘാടനംചെയ്യുന്നു


കൊട്ടാരക്കര കർഷക ക്ഷേമനിധി ബോർഡ് ഉടൻ പ്രവർത്തനം ആരംഭിക്കണമെന്നും കർഷക പെൻഷൻ പ്രതിമാസം 5000 രൂപയാക്കണമെന്നും കേരള അഗ്രിക്കൾച്ചർ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ജി എസ് ജയലാൽ എംഎൽഎ ഉദ്ഘാടനംചെയ്തു.  ജില്ലാ പ്രസിഡന്റ് ബിജു സോമൻ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് സി അനീഷ് കുമാർ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി പി ജോയി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. എൻ കൃഷ്ണകുമാർ, കെ വിനോദ്, ശ്രീകാന്ത്, സുനു, സിന്ധു, റസിയ, ശശിധരൻപിള്ള, ജൂനിത, സിന്ധുമോൾ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബിജു സോമൻ (പ്രസിഡന്റ്), പി ജോയി (സെക്രട്ടറി), സന്ധ്യമോൾ (ട്രഷറർ). Read on deshabhimani.com

Related News