പാഴ് വസ്തുക്കൾ പെറുക്കി എസ്എഫ്ഐ സമാഹരിച്ചത് 8 ലക്ഷം രൂപ

എസ്എഫ്ഐ വിദ്യാർഥികൾ പാഴ് വസ്തുക്കൾ ശേഖരിക്കുന്നു


ചെറുതോണി ധീരജ് കുടുംബ സഹായ നിധിയിലേക്ക് എസ്എഫ്ഐ എട്ട്‌ ലക്ഷം രൂപ സമാഹരിച്ചു നൽകി. വിപ്ലവ വിദ്യാർഥി പ്രസ്ഥാനത്തിന്റെ പ്രവർത്തകനായിരിക്കെ കോളേജ് ക്യാമ്പസിനുള്ളിൽ യൂത്ത് കോൺഗ്രസുകാർ കൊലപ്പെടുത്തിയ പ്രിയ സഖാവിനുവേണ്ടിയാണ് എസ്എഫ്ഐ പ്രവർത്തകർ രംഗത്തിറങ്ങിയത്. 
   ജില്ലയിലെ  -ക്യാമ്പസുകളിൽ നിന്നും കോളേജുകളുടെ പരിസരത്തുള്ള പ്രദേശങ്ങളിലെ വീടുകളിൽനിന്നും കയറിയിറങ്ങിയാണ് എസ്എഫ്ഐ പ്രവർത്തകർ പാഴ്വസ്തുക്കൾ ശേഖരിച്ച് തുക കണ്ടെത്തിയത്. പെൺകുട്ടികൾ അടക്കമുള്ള പ്രവർത്തകരാണ് അകാലത്തിൽ വിട്ടുപിരിഞ്ഞ ഉറ്റകൂട്ടുകാരനുവേണ്ടി വീടുകൾ കയറിയിറങ്ങിയത്. Read on deshabhimani.com

Related News