പദ്ധതികള്‍ സമയബന്ധിതമായി തീർക്കണമെന്ന്‌ മന്ത്രി



മലപ്പുറം > പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജില്ലാ വികസന യോഗത്തിൽ മന്ത്രി വി അബ്ദുറഹ്മാൻ ഉദ്യോഗസ്ഥർക്ക്‌ നിർദേശം നൽകി. പൊതുവിദ്യാഭ്യാസയജ്ഞത്തിന്റെ ഭാഗമായി ഫണ്ട് വകയിരുത്തിയ സ്‌കൂളുകളുടെ നിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കാനും സാങ്കേതിക–-നിയമ തടസ്സങ്ങളുണ്ടെങ്കിൽ എംഎൽഎമാരുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണാനും യോഗം നിർദേശിച്ചു.  വിവിധ വകുപ്പുകൾ മുഖേന ജില്ലയിൽ നടപ്പാക്കുന്ന പദ്ധതികളും അവയുടെ പുരോഗതിയും വിലയിരുത്തി. പദ്ധതികളുടെ നടത്തിപ്പിന് തുടർ യോഗങ്ങൾ ചേരാനും തീരുമാനിച്ചു. ഓൺലൈനായി ചേർന്ന യോഗത്തിൽ എംഎൽഎമാർ, കലക്ടർ വി ആർ പ്രേംകുമാർ, ജില്ലാ വികസന കമീഷണർ എസ് പ്രേംകൃഷ്ണൻ, എഡിഎം എൻ എം മെഹറലി, ജില്ലാ പ്ലാനിങ് ഓഫീസർ പി എ ഫാത്തിമ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News