ഫണ്ട്‌ ശേഖരണത്തിൽ കൈകോർത്ത്‌ നാട്‌

ചുങ്കത്തറ മണലി ബ്രാഞ്ചിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി കെ സൈനബയുടെ നേതൃത്വത്തിൽ 
ത്രിപുര ഫണ്ട് ശേഖരിക്കുന്നു



മലപ്പുറം ബിജെപിയുടെ ഫാസിസ്റ്റ് ഭീകരതക്കെതിരെ പൊരുതുന്ന ത്രിപുരയിലെ ജനങ്ങളെ സഹായിക്കാൻ സിപിഐ എം ഫണ്ട്‌ ശേഖരണം തുടങ്ങി. വീടുകളിലും കടകളിലും സ്ഥാപനങ്ങളിലും കയറിയാണ് ഫണ്ട് ശേഖരിക്കുന്നത്‌.  ജില്ലയിലെ മുഴുവൻ ബ്രാഞ്ചുകളിലും ടൗണുകളിലും ഫണ്ട് ശേഖരണം നടക്കുന്നുണ്ട്‌. മലപ്പുറം കോട്ടപ്പടി ലോക്കലിൽ ഫണ്ട്‌ ശേഖരണത്തിന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ നേതൃത്വം നൽകി. സംസ്ഥാന കമ്മിറ്റിയംഗം പി കെ സൈനബ ചുങ്കത്തറ ലോക്കലിലെ മണലി ബ്രാഞ്ചിൽ പങ്കെടുത്തു.  ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ദിവാകരൻ അരീക്കോട്‌ ടൗണിലും വേലായുധൻ വള്ളിക്കുന്ന്‌ ചെമ്മാടും ഇ ജയൻ തിരൂർ ടൗണിലും ടി എം സിദ്ദിഖ്‌ കോട്ടത്തറ ഐടിസി ബ്രാഞ്ചിലും പങ്കെടുത്തു. Read on deshabhimani.com

Related News