ലഹരിവിരുദ്ധ സന്ദേശവുമായി വിദ്യാർഥികൾ

കുഞ്ഞിമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ്‌ യൂണിറ്റ്‌ തയ്യാറാക്കിയ ഹ്രസ്വചിത്ര പ്രകാശന പരിപാടി എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.


 പിലാത്തറ ലഹരിവിരുദ്ധ സന്ദേശവുമായി പ്ലസ്ടു വിദ്യാർത്ഥികളുടെ ഹ്രസ്വചിത്രം. കുഞ്ഞിമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ്‌ യൂണിറ്റാണ് 'വൈകും മുമ്പേ'  എന്ന പേരിൽ ചിത്രം തയാറാക്കിയത്. രചനയും സംവിധാനവും  ജീവൻ ജിനേഷ്‌. അഭിനന്ദ് ആർ  നാഥ്, അലക്സ്, ശ്യാം കൃഷ്ണൻ എന്നിവരാണ് അഭിനേതാക്കൾ. ചിത്രത്തിന്റെ പ്രകാശനം എം വിജിൻ എംഎൽഎ  നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം സി പി  ഷിജു അധ്യക്ഷനായി. പാപ്പിനിശ്ശേരി എക്സൈസ് റെയ്ഞ്ച് എസ്ഐ ഹേമന്ത് കുമാർ, ശ്രീധരൻ കൈതപ്രം, പി  ഷീബ, പ്രധാനാധ്യാപിക  കെ രാധാമണി, കെ  മുകുന്ദൻ എന്നിവർ സംസാരിച്ചു. ഡാനിയേൽ റാഫേൽ സ്വാഗതവും ഡോ. ജിനേഷ് കുമാർ എരമം നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News