ഏകപാത്ര നാടകോത്സവം ഇന്നുമുതൽ



ന്യൂമാഹി  തലശേരി ആർട്‌സ്‌ സൊസൈറ്റിയുടെ സഹകരണത്തോടെ സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ഏകപാത്ര നാടകോത്സവം മലയാള കലാഗ്രാമത്തിൽ ഞായറാഴ്‌ച ആരംഭിക്കും.  എം ഗോവിന്ദൻ ഓഡിറ്റോറിയത്തിൽ വൈകിട്ട്‌ 5.30ന്‌ എം മുകുന്ദൻ അഞ്ച്‌ ദിവസം നീളുന്ന നാടകോത്സവം ഉദ്‌ഘാടനം ചെയ്യും. 6.30ന്‌ ദിലീപ്‌ ചിലങ്ക ‘ഉടൽ’ അവതരിപ്പിക്കും. 7.30ന്‌ വിനു ജോസഫിന്റെ ‘ഡോ. വികടൻ’. ദിവസവും വൈകിട്ട്‌ 5.30ന്‌ ഓപ്പൺ ഫോറമുണ്ടാവും.  വൈകിട്ട്‌ 6.30നും 7.30നുമായി രണ്ട്‌ നാടകങ്ങളാണ്‌ അവതരിപ്പിക്കുക. 27ന്‌ വൈകിട്ട്‌ 5.30ന്‌ ഓപ്പൺ ഫോറത്തിൽ സ്‌ത്രീ നാടകവേദിയെക്കുറിച്ച്‌ ഡോ. സിന്ധു കിഴക്കാനിയിൽ സംസാരിക്കും. 6.30ന്‌ പി ഉമാദേവി പയ്യന്നൂർ (ഞാൻ ശൂർപ്പണഖ), 7.30ന്‌ എം അരുൺ (‘പെരും ആൾ’) എന്നിവർ നാടകം അവതരിപ്പിക്കും. 30ന്‌ രാത്രി സമാപിക്കും. Read on deshabhimani.com

Related News