കല്ലപ്പള്ളി, കമ്മാടി പ്രദേശങ്ങളിൽ ഭൂമി കുലുക്കം



രാജപുരം കല്ലപ്പള്ളി, കമ്മാടി പ്രദേശത്ത് ഭൂമി കുലുക്കം. കർണാടക അതിർത്തിയോട്ചേർന്ന കല്ലപ്പള്ളി, കമ്മാടി, നേഡിമല, കർണാടകത്തിലെ  കല്ലുണ്ടി എന്നി പ്രദേശത്താണ് വൻ ശബ്ദത്തോടെ ഭൂമി കുലുങ്ങിയത്.  ശനി രാവിലെ  9.10 ഓടെയാണ് ഭൂമി കുലക്കം അനുഭവപ്പെട്ടത്. വീടുകളിലെ പാത്രങ്ങൾ താഴെ വീണു. വളർത്തുമൃഗങ്ങൾ  ശബ്‌ദംവച്ചു. വീടിന്‌ പുറത്തുനിന്നവർക്ക്‌  തലകറക്കം അനുഭവപ്പെട്ടു.  നാട്ടുകാർ  ആശങ്കയിലാണ്.  ഒരാഴ്‌ചമുമ്പ് കേരളത്തിലെ അതിർത്തിപ്രദേശമായ കല്ലുണ്ടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഭൂമി കുലുക്കമുണ്ടായിരുന്നു.   ഒരുവർഷം മുമ്പ് കല്ലപ്പള്ളി പ്രദേശത്ത് ഒരുകിലോമീറ്ററിൽ  ഭൂമി പിളർന്നിരുന്നു. ജിയോളജി വകുപ്പ്‌ പരിശോധിച്ചെങ്കിലും അമിതമഴയാണ്  കാരണമെന്നാണ് കണ്ടെത്തിയത്.   Read on deshabhimani.com

Related News