ഡാനി ജീവിക്കും; 
നിങ്ങൾ കനിഞ്ഞാൽ



കൊട്ടിയം- ഡാനി തോമസിന്‌ ജീവിതയാത്ര തുടരാൻ സുമനസ്സുകളുടെ സഹായം വേണം. ബ്രെയിൻ ട്യൂമർ ബാധിച്ചതോടെയാണ്‌ മയ്യനാട്‌ കുറ്റിക്കാട്‌ സുനാമി ഫ്ലാറ്റിൽ തോമസ്‌കുട്ടിയുടെയും കൊച്ചുത്രേസ്യയുടെയും മകൻ ഡാനി തോമസി (20)ന്റെ ജീവിതത്തിലേക്ക്‌ ഇരുൾ വീണത്‌. സ്കൂളിൽ പഠിക്കുമ്പോഴാണ്‌ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. രണ്ടുതവണ ശസ്ത്രക്രിയ നടത്തി. പ്രധാന ശസ്ത്രക്രിയയ്‌ക്ക്‌ അഞ്ചുലക്ഷം രൂപയാണ്‌ ചെലവ്‌. കൂലിപ്പണിക്കാരായ അച്ഛനമ്മമാർ ഇതിനു വഴയില്ലാതെ ബുദ്ധിമുട്ടുകയാണ്‌. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഡാനിയെ ചികിത്സിക്കുന്നത്‌. മരുന്നു വാങ്ങാൻ പോലും പണമില്ലാത്ത അവസ്ഥയിലാണ് കുടുംബം. ഡാനിയുടെ ചികിത്സയ്‌ക്കായി കൊച്ചുത്രേസ്യയുടെ പേരിൽ എസ്ബിഐ ഇരവിപുരം ശാഖയിൽ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ: 40356342849, ഐഎഫ്എസ്‌സി കോഡ് SBIN 0070494. ഫോൺ: 8304983870. Read on deshabhimani.com

Related News