ഹയർ സെക്കൻഡറി വിജയത്തിളക്കം 84.53

കോട്ടൂർ എകെഎം ഹയർസെക്കൻഡറി സ്കുളിൽ നൂറ് ശതമാനം വിജയമാഘോഷിക്കുന്ന വിദ്യാർഥികൾ


 മലപ്പുറം സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ എ പ്ലസുമായി ഹയർ സെക്കൻഡറി പരീക്ഷയിലും ജില്ലയ്ക്ക്‌  മിന്നുംവിജയം. 84.53 ശതമാനംപേർ  ഉപരിപഠനത്തിന്‌ യോഗ്യതനേടി. കഴിഞ്ഞ വർഷം 86.80 ശതമാനമായിരുന്നു. സ്‌കൂൾ ഗോയിങ്‌ വിഭാഗത്തിൽ 60,380 പേർ പരീക്ഷയെഴുതിയതിൽ 51,039 പേരും വിജയിച്ചു.  4897 കുട്ടികൾ എല്ലാ വിഷയത്തിലും എ പ്ലസ്‌ നേടി. കഴിഞ്ഞ വർഷം ഇത്‌  4283 ആയിരുന്നു.  ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ  പരീക്ഷക്കിരുന്നത്‌ കോട്ടക്കൽ ഗവ. രാജാസ്‌ ഹയർ സെക്കൻഡറി സ്‌കൂളിലാണ്‌–- 715. സംസ്ഥാനതലത്തിൽ ഏറ്റവും  കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയ സർക്കാർ സ്‌കൂളും ഇതാണ്‌.   വിഎച്ച്എസ്ഇ വിഭാഗത്തിൽ 2741 പേർ പരീക്ഷ എഴുതിയതിൽ 2245 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 81.90. കഴിഞ്ഞ വർഷം 82.39 ശതമാനമായിരുന്നു. ടെക്‌നിക്കൽ വിഭാഗത്തിൽ 396ൽ 294 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 74.24 ശതമാനമാണ് വിജയം. കഴിഞ്ഞവർഷം 66 ശതമാനമായിരുന്നു. 18 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.  ഓപ്പൺ വിഭാഗത്തിൽ 15,046 പേർ പരീക്ഷ എഴുതി. 6880 പേർ ഉപരിപഠനത്തിന് അർഹരായി. 45.73 ശതമാനമാണ് വിജയം. 212 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസുണ്ട്. ഓപ്പൺ വിഭാഗത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തിയതും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും ഒന്നാം സ്ഥാനം ജില്ലയ്ക്കാണ്. 13 സ്‌കൂളുകൾ 100 ശതമാനം വിജയവും നേടി. Read on deshabhimani.com

Related News