പാതിമറിച്ച താളുകൾ പകർന്നു 
പുതുപുസ്‌തക സുഗന്ധം



 ഫെബിൻ ജോഷി  ആലപ്പുഴ നിറഞ്ഞ വേദിയിൽ എച്ച്‌ സലാം എംഎൽഎയുടെ കൈയിലിരുന്ന്‌ മന്ത്രിയിൽനിന്ന്‌ പാഠപുസ്‌തകം ഏറ്റുവാങ്ങുന്നതിന്റെ കൗതുകമായിരുന്നു ആലപ്പുഴ ജിഎച്ച്‌എസ്‌ എൽപി സ്‌കൂളിലെ ഒന്നാം ക്ലാസുകാരി ഇസ്ര സുഹാനയുടെ മുഖത്ത്‌. കെട്ടഴിക്കാതെ വശങ്ങളിലൂടെ താളുകൾ പാതിമറിക്കവേ വേദിക്കരികിൽനിന്ന്‌ പുഞ്ചരിച്ച്‌‌ ഉമ്മയോട്‌ അവൾ പറഞ്ഞു ‘ഹായ്‌ പുതിയ പുസ്‌തകത്തിന്റെ മണം’.    സംസ്ഥാനത്തെ ഒന്നുമുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക്‌  പാഠപുസ്‌തകവിതരണം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനംചെയ്‌തു. ആലപ്പുഴ ലജനത്തുൽ മുഹമ്മദീയ ഹയർസെക്കൻഡറി സ്‌കൂളിലെ പരിപാടിയിൽ കൃഷിമന്ത്രി പി പ്രസാദ് അധ്യക്ഷനായി. ഒന്ന്‌ മുതൽ പത്ത്‌ വരെ ക്ലാസുകളിലെ 22 കുട്ടികൾക്കാണ്‌ ഉദ്‌ഘാടന വേദിയിൽ  പുസ്‌തകങ്ങൾ വിതരണംചെയ്‌തത്‌. 
  ലിപി പരിഷ്‌കരിച്ച ഒന്നാം ക്ലാസിലെ പുസ്‌തകവും അക്ഷരമാല ഉൾപ്പെടുത്തിയ രണ്ടാം ക്ലാസിലെ പാഠപുസ്‌തകവും വേദിയിൽ വിതരണംചെയ്‌തു. Read on deshabhimani.com

Related News