കണക്ക്‌ നിരത്തി യുവതയുടെ സംഗമം

ഡിവൈഎഫ്ഐ യുവജന സംഗമം സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു


 മലപ്പുറം പിഎസ്‌സി നിയമനങ്ങളുടെ പേരിൽ പ്രതിപക്ഷവും മാധ്യമങ്ങളും നടത്തുന്ന കള്ളപ്രചാരണങ്ങൾക്കെതിരെ കണക്ക്‌ നിരത്തി ഡിവൈഎഫ്‌ഐ. ‘കള്ളം പറയുന്ന പ്രതിപക്ഷം, സത്യം പറയുന്ന പിഎസ്‌സി കണക്കുകൾ’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി മലപ്പുറത്ത്‌ യുവജനസംഗമം സംഘടിപ്പിച്ചത്‌. ജൂബിലി റോഡ്‌ പരിസരത്തുനിന്നാരംഭിച്ച പ്രകടനം നഗരംചുറ്റി സിവിൽ സ്റ്റേഷന്‌ മുന്നിൽ സമാപിച്ചു. സംസ്ഥാന പ്രസിഡന്റ്‌ എസ്‌ സതീഷ്‌ ഉദ്‌ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ കെ ശ്യാംപ്രസാദ്‌ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം പി മുനീർ, ജില്ലാ ട്രഷറർ കെ മുഹമ്മദ്‌ ഷെരീഫ്‌, ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഷെബീബ, ജില്ലാ കമ്മിറ്റി അംഗം അഡ്വ. ബേനസീർ സവാദ്‌, എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി കെ എ സക്കീർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി കെ മുബഷീർ സ്വാഗതവും ജില്ലാ സെക്രട്ടറിയറ്റംഗം സി ഇല്ല്യാസ്‌ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News