പൊതുമരാമത്ത് പദ്ധതികൾ 
ഉടൻ പൂർത്തിയാക്കണം



തിരുവനന്തപുരം ജില്ലയിലെ പൊതുമരാമത്ത് പദ്ധതികൾ കാലതാമസമില്ലാതെ പൂർത്തിയാക്കണമെന്ന്  കലക്ടർ ഡോ.നവ്‌ജ്യോത് ഖോസ പറഞ്ഞു. പൊതുമരാമത്ത് പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ ഇൻഫ്രാസ്ട്രക്ചർ കോഓർഡിനേഷൻ കമ്മിറ്റി ഓൺലൈനായി ചേർന്ന യോഗത്തിലാണ്‌ ഇക്കാര്യം പറഞ്ഞത്‌.     വിവിധ പദ്ധതികൾക്കായി  സ്ഥലം ഏറ്റെടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ യോഗം ചർച്ച നടത്തി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകി. അഞ്ച് കോടിക്ക് മുകളിലുള്ള പൊതുമരാമത്ത് വകുപ്പിന്റെ വിവിധ പദ്ധതികളെ സംബന്ധിച്ചാണ് ഡിസ്ട്രിക്ട് ഇൻഫ്രാസ്ട്രക്ചർ കോഓർഡിനേഷൻ കമ്മിറ്റി പ്രധാനമായും ചർച്ച ചെയ്യുന്നത്. റോഡ് നിർമാണം, ദേശീയപാത വികസനം, വിവിധ കിഫ്ബി പദ്ധതികൾ, പാലങ്ങളുടെ നിർമാണം, ബിൽഡിങ്‌സ്‌ തുടങ്ങിയ പ്രവൃത്തികൾ ഇതിൽ ഉൾപ്പെടുന്നു.   ഡിഐസിസി സംസ്ഥാന നോഡൽ ഓഫീസർ എസ് സാംബശിവ റാവു, പൊതുമരാമത്ത്‌ വകുപ്പ്‌ റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയർ ആർ ജ്യോതി, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.   Read on deshabhimani.com

Related News