സൗഹൃദത്തണലൊരുക്കി ‘തനതിടം’

കൽപ്പറ്റ എസ്‌കെഎംജെ ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമിച്ച ‘തനതിടം ’


കൽപ്പറ്റ ക്ലാസ്‌ മുറികളിലെ ഇടവേളകളിൽ  കൂട്ടുകാരുമൊത്ത്‌  ഇത്തിരിനേരം സൊറപറഞ്ഞിരിക്കാം. അതിനായി വൈക്കോൽ മേഞ്ഞ്‌ ഒരു കുഞ്ഞു കൂടാരം.  അങ്ങനൊരിടത്തേക്കാണ്‌ സഹപാഠികളെ എൻഎസ്‌എസ്‌ വളന്റിയർമാർ വിളിക്കുന്നത്‌.  കൽപ്പറ്റ  എസ്‌കെഎംജെ ഹയർസെക്കൻഡറി സ്‌കൂൾ എൻഎസ്എസ് യൂണിറ്റാണ്‌ കൂട്ടുകാർക്കായി ‘തനതിടം’  എന്ന പേരിൽ കുഞ്ഞു കൂടാരം പണിതത്‌. സ്‌കൂളിലെ സൗഹൃദക്കൂട്ടായ്‌മക്ക്‌ തണലൊരുക്കാനാണ്‌ ഇത്‌. എൻഎസ്‌എസ്‌ സപ്‌തദിന ക്യാമ്പിന്റെ ഭാഗമായാണ്‌ നിർമാണം.     വൈക്കോൽ മേഞ്ഞ്‌ കാണാൻ ചേലുള്ള ‘തനതിടം’   പ്രകൃതിദത്തമായാണ്‌ നിർമിച്ചത്‌. എൻഎസ്‌എസ്‌ വളന്റിയർമാരുടെ യോഗങ്ങൾ ചേരാനും ഇതുപയോഗിക്കാം.   സ്‌കൂൾ പ്രിൻസിപ്പൽ എ സുധാറാണി ഉദ്ഘാടനംചെയ്തു. എൻഎസ്എസ്  ജില്ലാ കൺവീനർ കെ എസ് ശ്യാൽ  മുഖ്യപ്രഭാഷണവും ക്യാമ്പിന്റെ പത്രപ്രകാശനവും നടത്തി.  അധ്യാപകരായ  സാവിയോ ഓസ്റ്റിൻ, കെ പ്രസാദ്, എ സ്മിത, വി ജി വിശ്വേഷ്,  വളന്റിയർമാരായ അഷിതാ ലക്ഷ്മി, മീനാക്ഷി ആർ നായർ, അശ്വിനി ശങ്കർ, കീർത്തന എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News