റിപ്പബ്ലിക് ദിനാഘോഷം: ക്ഷണിക്കപ്പെട്ട
50 പേർക്ക് പ്രവേശനം



  കൽപ്പറ്റ ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ ബുധൻ കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന ചടങ്ങിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ല.   ക്ഷണിക്കപ്പെട്ട വ്യക്തികൾ ഉൾപ്പെടെ പരമാവധി 50 പേർക്കാണ് പ്രവേശനം. എല്ലാവരെയും പ്രവേശന കവാടത്തിൽ തെർമൽ സ്‌കാനിങ്ങിന് വിധേയമാക്കും. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് ചടങ്ങുകൾ.   രാവിലെ 8.40  മുതൽ റിപ്പബ്ലിക് ദിനാഘോഷ  ചടങ്ങുകൾ ആംഭിക്കും.  9ന് വിശിഷ്ടാതിഥിയായ മന്ത്രി വി അബ്ദുറഹ്മാൻ ദേശീയ പതാക അൺഫോൾഡ് ചെയ്ത്  രാജ്യത്തെ അഭിവാദ്യംചെയ്ത് സല്യൂട്ട് സ്വീകരിക്കും. തുടർന്ന് അദ്ദേഹം റിപ്പബ്ലിക് സന്ദേശം നൽകും. കലക്ടർ എ ഗീത, ജില്ലാ പൊലീസ് മേധാവി അർവിന്ദ് സുകുമാർ എന്നിവരും  അഭിവാദ്യം സ്വീകരിക്കും. റിപ്പബ്ലിക് പരേഡിൽ നാല്  പ്ലാറ്റൂണുകളാണ് അണിനിരക്കുന്നത്. പൊലീസിന്റെ രണ്ട് പ്ലാറ്റൂണുകളും എക്സൈസ്, ഫോറസ്റ്റ് എന്നിവരുടെ ഓരോ പ്ലാറ്റൂണുകളുമാണ് പങ്കെടുക്കുന്നത്.  പുൽപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ എ അനന്തകൃഷ്ണനാണ് പരേഡ് കമാൻഡർ. Read on deshabhimani.com

Related News