ഭക്ഷണത്തിൽ മതംവേണ്ട; 
ശ്രദ്ധയാകർഷിച്ച്‌ ഫുഡ്‌സ്‌ട്രീറ്റ്‌



കോട്ടയം ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ ഡിവൈഎഫ്ഐ ഫുഡ്‌ സ്ട്രീറ്റ് സംഘടിപ്പിച്ചു. മാംസാഹാരം  തയ്യാറാക്കി പൊതുജനങ്ങൾക്കായി വിതരണം ചെയ്‌തായിരുന്നു പരിപാടി. ജനങ്ങളുടെ സ്വൈര ജീവിതത്തിനുമേൽ മതത്തിന്റെയും ജാതിയുടെയും പേരിൽ ഭിന്നിപ്പും മുതലെടുപ്പും നടത്തുന്നവർക്കെതിരായ താക്കീതായി പരിപാടി.  വർഗീയതക്കെതിരെ സമരമാവുക എന്ന ക്യാമ്പയിന്റെ ഭാഗമായി തിരുനക്കര പഴയ പൊലീസ്‌ സ്‌റ്റേഷൻ മൈതാനിക്ക്‌ സമീപം സംഘടിപ്പിച്ച പരിപാടി മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ. കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ കെ ആർ അജയ് അധ്യക്ഷനായി. സിപിഐ എം എരിയ സെക്രട്ടറി ബി ശശികുമാർ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സജേഷ് ശശി, വൈസ് പ്രസിഡന്റുമാരായ മഹേഷ് ചന്ദ്രൻ, കെ പി പ്രശാന്ത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്  ബിനോയി, അനീഷ് അന്ത്രയോസ്, ബ്ലോക്ക് പ്രസിഡന്റ്‌ അരുൺ ഷാജി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News