രുചിവൈവിധ്യവുമായി 
‘ഉമ്മാന്റെ വടക്കിനി’ നാളെമുതൽ



മലപ്പുറം വ്യത്യസ്ത രുചിക്കൂട്ടുകളുമായി കുടുംബശ്രീ ഭക്ഷ്യ–-വിപണനമേള ‘ഉമ്മാന്റെ വടക്കിനി’ 26 മുതൽ 30 വരെ മലപ്പുറം നഗരസഭാ ടൗൺ ഹാളിൽ നടക്കും. കുടുംബശ്രീ ജില്ലാ മിഷന്റെയും നഗരസഭയുടെയും ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ രാവിലെ 10 മുതൽ രാത്രി എട്ടുവരെയാണ്‌ മേള. 26ന്‌ രാവിലെ 10ന്‌ ഘോഷയാത്രയോടെ തുടക്കമാകും. മലപ്പുറം, മങ്കട ബ്ലോക്ക്‌ പഞ്ചായത്തിലെയും നഗരസഭയിലെയും കുടുംബശ്രീ യൂണിറ്റുകളാണ്‌ മേളയുടെ ഭാഗമാകുന്നത്‌. ഒമ്പത്‌ കൗണ്ടറുകളുണ്ടാകും. ചട്ടിപ്പത്തിരി, കിളിക്കൂട്‌, ഉന്നക്കായ, ചിക്കൻ ചീറിപ്പാഞ്ഞത്‌, വിവിധ തരം ബിരിയാണി തുടങ്ങിയവ സ്റ്റാളിലുണ്ടാകും. വിവിധ മത്സരങ്ങളും സംഘടിപ്പിക്കും. അയൽക്കൂട്ട അംഗങ്ങൾക്കായി 26ന്‌ പായസം, 27ന്‌ ഇല വിഭവങ്ങൾ, 28ന്‌ പഴ വിഭവങ്ങൾ, 29ന്‌ പലഹാരം, 30ന്‌ കേക്ക്‌ എന്നിങ്ങനെ  നിർമാണ  മത്സരവുമുണ്ടാകുമെന്ന്‌ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ ജാഫർ കെ കക്കൂത്ത്‌, മറിയുമ്മ ഷെരീഫ്‌, ഷംസുദ്ദീൻ, വി കെ ജമീല, പി റനീഷ്‌, പി സുനിൽ, ഹസ്‌കർ എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News