വർഗീയതക്കെതിരെ സ്‌നേഹം വിളമ്പി



സ്വന്തം ലേഖിക കോഴിക്കോട് ബുധനാഴ്‌ച വൈകിട്ട്‌ പെയ്‌ത കനത്ത മഴയും കടലോരത്ത്‌ ആഞ്ഞുവീശിയ കാറ്റും യുവതയെ പിന്നോട്ടുമാറ്റിയില്ല. ബീച്ചിലെ ഫ്രീഡം സ്‌ക്വയറിൽ  സ്‌നേഹത്തിൽ പൊതിഞ്ഞ്‌ ഭക്ഷണം പങ്കുവച്ച് അവർ കഴിച്ചു. കോഴിക്കോട്ടുകാരുടെ ഇഷ്ട വിഭവങ്ങളായ ബീഫ്‌ വരട്ടിയത്‌, പന്നി ഫ്രൈ, കോഴിക്കറി, പൊറോട്ട, നൈസ്‌ പത്തിരി, ബിരിയാണി, നെയ്‌ച്ചോറ്‌ എന്നിവയെല്ലാം വിളമ്പി. കൂട്ടത്തിൽ മധുര വിഭവങ്ങളുമുണ്ടായിരുന്നു.- വർഗീയതക്കെതിരെ സമരമാവുക എന്ന മുദ്രാവാക്യമുയർത്തി ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ ഡിവൈഎഫ്ഐ നടത്തിയ ഫുഡ് സ്ട്രീറ്റിലെ കാഴ്‌ചയാണിത്‌.   ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടന്ന ഫുഡ് സ്ട്രീറ്റ്  സംസ്ഥാന ട്രഷറർ എസ് കെ സജീഷ് ഉദ്ഘാടനം ചെയ്തു. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി വി കുട്ടൻ മുഖ്യാതിഥിയായി. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എൽ ജി ലിജീഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി വസീഫ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ഷിജിത്ത്, പി സി ഷൈജു, പി കെ അജീഷ്, കെ അരുൺ, പിങ്കി പ്രമോദ്, ആർ ഷാജി, ഫഹദ് ഖാൻ, വൈശാഖ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News