ശുഭ്ര പതാക തണലിൽ
 ഇനി ഊരുകളും

എസ്എഫ്ഐ ട്രൈബൽ കോളനി യൂണിറ്റ് രൂപീകരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വെങ്ങപ്പള്ളി മൂപ്പൻ കോളനിയിൽ ജില്ലാ സെക്രട്ടറി ജോബിസൺ ജെയിംസ് നിർവഹിക്കുന്നു


  കൽപ്പറ്റ  ജില്ലയിലെ മുഴുവൻ ആദിവാസി പിന്നാക്ക മേഖലകളിലെയും വിദ്യാർഥികളുടെ ഉന്നമനം ലക്ഷ്യംവച്ച് ട്രൈബൽ കോളനികളിൽ യൂണിറ്റ് രൂപീകരിച്ച് പഠന സംവിധാനങ്ങൾ ഉറപ്പാക്കുന്ന പ്രവർത്തനത്തിന്റെ  ജില്ലാതല ഉദ്ഘാടനം വെങ്ങപ്പള്ളി പഞ്ചായത്തിലെ കോക്കുഴി മൂപ്പൻ കോളനിയിൽ  നടന്നു.   പ്രാഥമിക വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിൽ തുടങ്ങി ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് പിന്നാക്ക മേഖലയിൽ നിന്നുള്ള കുട്ടികളെ കൂടുതൽ ജാഗ്രതയോടെ കൈപിടിച്ചുയർത്തുന്ന പ്രവർത്തനങ്ങളുടെ ഏകോപനത്തിനായാണ് കോളനികൾ കേന്ദ്രീകരിച്ച് എസ് എഫ് ഐ യൂണിറ്റുകൾ രൂപീകരിച്ച് പ്രവത്തനം സജീവമാക്കുന്നത്. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ജോബിസൺ ജെയിംസ് ജില്ലതല ഉദ്ഘാടനം നിർവഹിച്ചു.   വെങ്ങപ്പള്ളി ലോക്കൽ പ്രസിഡന്റ്‌ വിമൽ അധ്യക്ഷനായി.   ജില്ലാ ജോ. സെക്രട്ടറി ജിഷ്ണു ഷാജി, കൽപ്പറ്റ ഏരിയാ പ്രസിഡന്റ്‌ സാന്ദ്രാ രവീന്ദ്രൻ, ലോക്കൽ സെക്രട്ടറി അനഘ ഉപേഷ് എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റായി മഞ്‌ജുഷയേയും  സെക്രട്ടറിയായി ശ്യാമളയെയും തെരഞ്ഞെടുത്തു.   Read on deshabhimani.com

Related News