മന്ത്രി വി എൻ വാസവൻ ഗഹനയെ 
വീട്ടിലെത്തി അഭിനന്ദിച്ചു

സിവിൽ സർവീസ്‌ പരീക്ഷയിൽ ആറാം റാങ്ക്‌ നേടിയ ഗഹന നവ്യ ജയിംസിന്‌ മന്ത്രി വി എൻ വാസവൻ വീട്ടിലെത്തി സർക്കാരിനുവേണ്ടി ഉപഹാരം നൽകുന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചൻ ജോർജ്‌ സമീപം


 കോട്ടയം സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് നേടിയ പാലാ മുത്തോലി സ്വദേശിനിയായ ഗഹന നവ്യ ജയിംസിന് അഭിനന്ദനവുമായി മന്ത്രി വി എൻ വാസവൻ വീട്ടിലെത്തി. സംസ്ഥാന സർക്കാരിന് വേണ്ടി അഭിനന്ദനം അറിയിച്ചു. പരിശീലന കേന്ദ്രങ്ങളുടെ സഹായമില്ലാതെ ഗഹന നേടിയ വിജയത്തിന് ഇരട്ടി തിളക്കമാണുള്ളതെന്ന് വി എൻ വാസവൻ പറഞ്ഞു. സർക്കാരിന്റെ ആദരവ് മന്ത്രി തന്നെ നേരിട്ടറിയിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ഗഹന പറഞ്ഞു.  വീട്ടിലെത്തിയ മന്ത്രിയെ ഗഹനയും  കുടുംബാംഗങ്ങളും ചേർന്ന് സ്വീകരിച്ചു. ഗഹനയെ മന്ത്രി ഷാൾ അണിയിച്ച്‌ ഫലകവും നൽകി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചൻ ജോർജും ഒപ്പമുണ്ടായി. Read on deshabhimani.com

Related News