എല്ലാവർക്കും പഠിക്കാം ജില്ലയിൽത്തന്നെ



 പാലക്കാട്  സർക്കാർ സ്‌കൂളുകളിൽ 30 ശതമാനവും എയ്‌ഡഡ്‌ സ്‌കൂളുകളിൽ 20 ശതമാനവും സീറ്റ്‌ വർധിപ്പിക്കുമ്പോൾ ജില്ലയിൽ ഹയർ സെക്കൻഡറി സീറ്റുകളുടെ എണ്ണം 36,000ത്തിലേക്ക്‌ ഉയരും. ജില്ലയിൽ 38,794 പേരാണ്‌ എസ്‌എസ്‌എൽസി വിജയിച്ച്‌ ഉപരിപഠനത്തിന്‌ യോഗ്യത നേടിയത്‌. നിലവിലെ സീറ്റുകളും വൊക്കേഷണൽ ഹയർ സെക്കൻഡറി, ഐടിഐ, ഡിപ്ലോമ, ടിടിസി തുടങ്ങിയ കോഴ്‌സുകളിൽ കൂടി വിദ്യാർഥികൾക്ക്‌ പ്രവേശനം ലഭിക്കുമെന്നതിനാൽ എസ്‌എസ്‌എൽസി വിജയിച്ച മുഴുവൻപേർക്കും ജില്ലയിൽ തന്നെ ഉപരിപഠനം നടത്താനാകും. നിലവിൽ 34,580 ഹയർ സെക്കൻഡറി സീറ്റാണുള്ളത്‌. 63 സർക്കാർ, 62 എയ്‌ഡഡ്‌, 24 അൺഎയ്‌ഡഡ്‌, രണ്ട്‌ സ്‌പെഷ്യൽ, നാല്‌ റസിഡൻഷ്യൽ എന്നിങ്ങനെ 155 സ്‌കൂളുണ്ട്‌. കഴിഞ്ഞ അധ്യയനവർഷവും 20 ശതമാനം സീറ്റ്‌ വർധിപ്പിച്ചിരുന്നു.   ജില്ലയിൽ 25 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുണ്ട്‌. പാലക്കാട്‌ പോളിടെക്‌നിക്‌, ഷൊർണൂർ പോളിടെക്‌നിക്‌ കോളേജ്‌ ആൻഡ്‌ പ്രിന്റിങ് ടെക്‌നോളജി എന്നിങ്ങനെ രണ്ട്‌ സർക്കാർ പോളിടെക്‌നിക്കുണ്ട്‌. കൂടാതെ ഒമ്പത്‌ സർക്കാർ ഐടിഐ, മൂന്ന്‌ എസ്‌സിഡിഡി സർക്കാർ ഐടിഐ, 34 സ്വകാര്യ ഐടിഐ എന്നിവയുമുണ്ട്‌.   സൗകര്യം കുറവുള്ള സ്‌കൂളുകൾക്ക്‌ 30 ശതമാനം വർധന ഏറ്റെടുക്കാനാവില്ല. എംആർഎസ്‌, സ്‌പെഷ്യൽ സ്‌കൂൾ എന്നിവിടങ്ങളിൽ വർധന സാധ്യമാവില്ല. അൺഎയ്‌ഡഡ്‌ സ്‌കൂളുകൾ ആവശ്യപ്പെട്ടാൽ സൗകര്യങ്ങൾക്കനുസരിച്ച്‌ സീറ്റ്‌ വർധിപ്പിക്കാറുണ്ട്‌. സാധാരണയായി ആദ്യ അലോട്ട്‌മെന്റിന്‌ മുന്നേ തന്നെ 20 ശതമാനവും പിന്നീട്‌ അഡ്‌മിഷന്‌ അപേക്ഷ നൽകിയ കുട്ടികളുടെ എണ്ണം കണക്കിലെടുത്ത്‌ ആവശ്യമെങ്കിൽ 10 ശതമാനം കൂടി നൽകാറുണ്ട്‌. ഹയർ സെക്കൻഡറി  
ഫലം കാത്ത്‌ വിദ്യാർഥികൾ പാലക്കാട്‌ ഹയർ സെക്കൻഡറി പരീക്ഷാഫലം വെള്ളിയാഴ്‌ച പ്രസിദ്ധീകരിക്കും. 148 കേന്ദ്രങ്ങളിലായി 39,492 വിദ്യാർഥികളാണ്‌ ഹയർ സെക്കൻഡറി പരീക്ഷയ്‌ക്ക്‌ രജിസ്‌റ്റർ ചെയ്‌തത്‌. ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 5,397 പേരും സ്‌കൂൾ ഗോയിങ്ങിൽ 34,095 പേരും പരീക്ഷയ്‌ക്ക്‌ രജിസ്‌റ്റർ ചെയ്‌തിരുന്നു. 25 കേന്ദ്രങ്ങളിൽ 2000 പേർ വിഎച്ച്എസ്ഇ പരീക്ഷ എഴുതി. Read on deshabhimani.com

Related News