ആനപ്പന്തി സഹ. ബാങ്ക്‌ തെരഞ്ഞെടുപ്പ്‌ ഇന്ന്‌



ഇരിട്ടി കനത്ത പൊലീസ്‌ സുരക്ഷയിൽ ആനപ്പന്തി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. അങ്ങാടിക്കടവ് തിരുഹൃദയ യുപി സ്‌കൂളിൽ രാവിലെ എട്ടുമുതൽ വൈകിട്ട്‌  നാലുവരെയാണ് വോട്ടെടുപ്പ്. ഇരിട്ടി ഡിവൈഎസ്‌പി നേതൃത്വത്തിൽ ഇരുന്നൂറ് പൊലീസുകാർ  സുരക്ഷയൊരുക്കും.    എൽഡിഎഫ്‌ പിന്തുണയുള്ള ജനകീയ സംരക്ഷണ സമിതി സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്‌. ഒ എ എബ്രഹാം, സിബി വാഴക്കാല, ജോർജ് ഓരത്തേൽ, സി എം ജോർജ്, കെ പി ബാബു, ബിജോയ് പ്ലാത്തോട്ടത്തിൽ, ചിന്നമ്മ പുരയിടത്തിൽ, സക്കീന മൊയ്തീൻ, വി ടി സാറാമ്മ, എൻ ഐ സുകുമാരൻ, സന്ദേശ് സാവിയോ എന്നിവരാണ് സമിതി സ്ഥാനാർഥികൾ.   ബാങ്കിൽ യുഡിഎഫ്‌ ഭരണസമിതി നടത്തിയ വെട്ടിപ്പിനും അഴിമതിക്കുമെതിരെ കനത്ത ജനവികാരം അംഗങ്ങളിലുണ്ട്‌. ബാങ്കിന്റെ പുരോഗതിക്കും അഴിമതിവിരുദ്ധ ഭരണം ഉറപ്പാക്കാനും സംരക്ഷണസമിതി സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന്‌ എൽഡിഎഫ്‌ അഭ്യർഥിച്ചു.   ആത്മവിശ്വാസത്തോടെ 
ജനകീയ സംരക്ഷണ സമിതി  വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി ബാങ്ക്‌ ഭരണം നിലനിർത്താനുള്ള ഗൂഢാലോചനയും ആസൂത്രണവും പൊളിഞ്ഞതിന്റെ ജാള്യത്തിലാണ്‌ യുഡിഎഫ്‌  മത്സരിക്കുന്നത്‌. ഒരു കോടി രൂപവരെ വായ്‌പ അനധികൃതമായി നേടി കുടിശ്ശികയാക്കി നടപടി നേരിട്ട മുൻഭരണസമിതിക്കാരുടെ അഴിമതിയും പല ഘട്ടങ്ങളിലായി ബാങ്ക്‌ ഡയറക്ടർമാർ അയോഗ്യരാക്കപ്പെട്ടതും  തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‌ തിരിച്ചടിയാകും.  അഴിമതി നിയമനങ്ങളിൽ അണികൾക്കുള്ള രോഷവും കാർഷികവായ്‌പ  ഇഷ്ടക്കാർക്കും ബിനാമികൾക്കുമായി നൽകിയെന്ന ആക്ഷേപവും യുഡിഎഫ്‌ നേതൃത്വത്തെ നിരായുധരാക്കുന്നു. ബാങ്ക്‌ അംഗങ്ങളുടെ പൊതുവികാരം യുഡിഎഫിനെതിരാണ്‌. Read on deshabhimani.com

Related News