ഇ എം എസ്‌ പഠനകേന്ദ്രം 
പ്രഭാഷണ പരമ്പരക്ക്‌ ഇന്ന്‌ തുടക്കം



കാസർകോട്‌ ജില്ലയിലെ പ്രമുഖ സാംസ്‌കാരിക വേദിയായ ഇ എം എസ്‌ പഠനകേന്ദ്രത്തിന്റെ ഒരുവർഷം നീളുന്ന പ്രഭാഷണപരമ്പരയ്‌ക്ക്‌ ശനിയാഴ്‌ച തുടക്കമാകും. കാസർകോട്‌ സർവീസ്‌ സഹകരണ ബാങ്ക്‌ ഹാളിൽ പകൽ 11ന്‌ മുൻ ധനമന്ത്രി ഡോ. ടി എം തോമസ്‌ ഐസക്‌ ഉദ്‌ഘാടനം ചെയ്യുമെന്ന്‌ പഠനകേന്ദ്രം ചെയർമാൻ പി കരുണാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്ത് പ്രവർത്തിക്കുന്ന ദേശീയ, -അന്തർദേശീയ പഠന ഗവേഷണ കേന്ദ്രങ്ങളുമായി ഇ എം എസ്‌ പഠന കേന്ദ്രം സഹകരിക്കും. കാസർകോടിന്റെ ഭാഷ, സാംസ്കാരിക വൈവിധ്യവും ബഹുസ്വരതയും, രാഷ്ട്രീയം, പരിസ്ഥിതി, സമ്പദ് വ്യവസ്ഥ, പുരാവൃത്തം, പാർശ്വവൽകൃത ജനസമൂഹം തുടങ്ങിയ മേഖലകളെ കുറിച്ച് പഠനവും ഗവേഷണവും നടത്തും. ജില്ലയെ കുറിച്ചുള്ള എല്ലാ ഗവേഷണവും  സമാഹരിക്കും. അക്കാദമിക് പണ്ഡിതരെ ഒന്നിപ്പിക്കും. വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി സെമിനാർ, സംവാദം, പഠന ക്ലാസ്‌ എന്നിവയും സംഘടിപ്പിക്കും. ഡിജിറ്റൽ സൗകര്യമുള്ള ലൈബ്രറിയിൽ സുവനീർ, ഡയറിക്കുറിപ്പ്‌, ആത്മകഥ, കത്തുകൾ എന്നിവയും സമാഹരിക്കും. ജില്ലയെ സംബന്ധിച്ച മികച്ച റഫറൻസ് ലൈബ്രറിയായിരിക്കുമിത്.  വാർത്താസമ്മേളനത്തിൽ സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ, ഇ പി രാജഗോപാലൻ, ഡോ. സി ബാലൻ, ജയചന്ദ്രൻ കുട്ടമത്ത്‌ എന്നിവരും പങ്കെടുത്തു.    Read on deshabhimani.com

Related News