മൈത്രിയുടെ കൊടിയേറ്റം

ഏഴൂർ കൊറ്റംകുളങ്ങര ശിവ ഭഗവതിയാട്ട് ഉത്സത്തിലെ സമൂഹസദ്യയിൽ 
പാണക്കാട് റഷീദലി ശിഹാബ്‌ തങ്ങൾ ഭക്ഷണം വിളമ്പുന്നു


    തിരൂർ ഒരുമയുടെ കൊടിക്കൂറ ഉയർത്തി ഏഴൂർ   കൊറ്റംകുളങ്ങര ശിവ ഭഗവതിയാട്ട് ഉത്സവം. വിദ്വേഷ വിത്തുകൾ മലപ്പുറത്തിന്റെ മണ്ണിൽ വിളയില്ലെന്നതിന്റെ സാക്ഷ്യമായി മൈത്രിയുടെ ഈ വിളംബരം. ജാതി- -മത വ്യത്യാസമില്ലാതെ രൂപീകരിച്ച ജനകീയ ഉത്സവ കമ്മിറ്റി  നേതൃത്വത്തിലാണ്‌ നടത്തിപ്പ്‌.   മാടമന ശ്രീധരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ  ഗണപതി ഹോമത്തോടെ  ചടങ്ങുകൾ തുടങ്ങി.  സമൂഹസദ്യയിൽ അമൃതാനന്ദമയി മഠാധിപതി സ്വാമിനി അതുല്യമൃത പ്രാണ, തിരൂർ സെന്റ് മേരീസ് ചർച്ച്‌ വികാരി ഫാ. സെബാസ്റ്റ്യൻ വടക്കേൽ,  പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, ഗഫൂർ പി  ലില്ലീസ്, രാജ് ചാക്കോ, സി നജീബുദ്ദീൻ, രമ ഷാജി, എ കെ സൈതാലിക്കുട്ടി, നഗരസഭാ ചെയർപേഴ്സൺ നസീമ, വൈസ് ചെയർമാൻ രാമൻകുട്ടി, ഗായകൻ ഫിറോസ് ബാബു  എന്നിവർ പങ്കെടുത്തു. യാസിർ പൊട്ടച്ചോല, പി സി  മരക്കാർ,  പറങ്ങോടൻ മാമ്പറ്റ, ശിവാനന്ദൻ വെള്ളിലത്ത്, ഇ കെ പരശുരാമൻ,  ഹരിദാസൻ കാവുങ്ങൽ, ദാസൻ മാമ്പറ്റ, സേതുമാധവൻ പറൂർ, സത്യൻ കാവുങ്ങൽ, പി പി പരമേശ്വരൻ എന്നിവരാണ്‌ ജനകീയ ഉത്സവ കമ്മിറ്റി ഭാരവാഹികൾ. Read on deshabhimani.com

Related News