നാടുകണ്ടു 
മോഡി ഫാസിസം

ഗുജറാത്ത് കലാപത്തെപറ്റി ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററി ഡിവൈഎഫ്ഐ പ്രവർത്തകർ പത്തനംതിട്ട 
സെൻട്രൽ ജങ്ഷനിൽ വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ചപ്പോൾ


 പത്തനംതിട്ട ഫാസിസത്തിന് ഇന്ത്യൻ മണ്ണിൽ സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച് ബിജെപി ഗുജറാത്തിൽ നടത്തിയ വംശഹത്യയടക്കം വെളിവാക്കുന്ന ബിബിസി ഡോക്യുമെന്ററി ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ ജില്ലയിലെമ്പാടും പ്രദർശിപ്പിച്ചു. 11 ബ്ലോക്ക് കേന്ദ്രങ്ങളിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു പ്രദർശനം.  സ്വന്തം വീടും വ്യാപാരസ്ഥാപനങ്ങളും കത്തിയമരുമ്പോൾ ഭരണവർഗം നോക്കുകുത്തിയായി നിന്നത് കണ്ണീരോടെ അനുഭവസ്ഥർ വിവരിക്കുന്നത് ഏവരെയും ചിന്തിപ്പിക്കുന്നതാണ്. പത്തനംതിട്ട സെൻട്ര‍ൽ  ജങ്ഷനിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാമിന്റെ നേതൃത്വത്തിലായിരുന്നു പ്രദർശനം.  സംഘപരിവാർ ഭീഷണി മുഴക്കിയെങ്കിലും അത് വകവയ്ക്കാതെയാണ് പ്രദർശനം നടത്തിയത്.  പന്തളത്ത് സ്വകാര്യ ബസ്‌ സ്‌റ്റാൻഡിൽ നടന്ന പ്രദർശനം തടയുമെന്ന് ബിജെപി പ്രവർത്തർ ഭീഷണിപ്പെടുത്തിയെങ്കിലും പ്രകടനമായി എത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്‌തുനീക്കി. പത്തനംതിട്ടയിലും പ്രദർശനം തടയാനെത്തിയ യുവമോർച്ചാ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു മാറ്റി. Read on deshabhimani.com

Related News